ശക്തിയില്ലാത്ത ഇടങ്ങളില്‍ വോട്ട് കോണ്‍ഗ്രസിന് നല്‍കണമെന്ന് സിപിഎം പിബി അംഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ശക്തിയില്ലാത്ത ഇടങ്ങളില്‍ വോട്ട് കോണ്‍ഗ്രസിന് നല്‍കണമെന്ന് സിപിഎം പിബി അംഗം

കൊൽക്കത്ത:ഛത്തീസ്ഗഡിൽ പാർട്ടിക്ക് ശക്തിയില്ലാത്ത മണ്ഡലങ്ങളിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പ്രവർത്തകർക്ക് സിപിഎം നേതാവിന്റെ ആഹ്വാനം. പാർട്ടി ബംഗാൾ സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ സുർജ്യ കാന്ത് മിശ്ര ആണ് പാർട്ടി അംഗളോട് കോൺഗ്രസിന് വോട്ട് ചെയ്യാൻ നിർദ്ദേശം നൽകിയത്. ഇടതുപക്ഷത്തിന് സ്ഥാനാർഥികളില്ലാതെ വരുന്ന ഇടങ്ങളിൽ കോൺഗ്രസിന് വോട്ട് ചെയ്യാമെന്നാണ് നിർദ്ദേശം.സിപിഎം ശക്തമല്ലാത്ത സ്ഥലങ്ങളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പറയുന്നു. സാൾട്ട് ലേക്കിലെ സിബിഐ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡിൽ മൂന്ന് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. മുന്നു സീറ്റിലും ബിജെപിക്കെതിരെ ശക്തമായി പോരാടും. എന്നാൽ ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ പാർട്ടിക്ക് സ്ഥാനാർഥികളില്ലാത്ത ഇടങ്ങളിൽ കോൺഗ്രസിന് എല്ലാവരും വോട്ട് ചെയ്യണമെന്നും സുർജ്യ കാന്ത് മിശ്ര അഭ്യർഥിച്ചു. ഛത്തീസ്ഗഡിലെ 90 അംഗ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 12 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ഡിസംബർ 11ന് ഫലം പ്രഖ്യാപിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2CQ3gsT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages