തിരുവനന്തപുരം: എൻഡിഎയുടെ രഥയാത്രയോടെ ഹിന്ദുവിശ്വാസികളുടെ ഐക്യം സാധ്യമാകുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരും. വെള്ളാപ്പള്ളി നടേശനും എസ്.എൻ.ഡി.പിയോഗവും വിശ്വാസികൾക്കൊപ്പമാണ്.മതേതരത്വം പറയാൻ യുഡിഎഫിനോ എൽഡിഎഫിനോ അർഹതയില്ലെന്നും തുഷാർ വെള്ളാപ്പള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രഥയാത്ര കാസർകോട് നിന്ന് തുടങ്ങി പത്തനംതിട്ടയിൽ അവസാനിക്കുന്ന വിധത്തിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സംഘർഷങ്ങളുണ്ടാക്കാതെ വിശ്വാസികൾക്കൊപ്പം നിന്നുകൊണ്ടുള്ള റാലിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികൾക്കൊപ്പമാണ് എസ്.എൻ.ഡി.പി യോഗമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം നേരിട്ട് സമരരംഗത്തേക്കില്ല എന്ന് മാത്രമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗെന്ന് പറയുന്ന വലിയ സമുദായ പാർട്ടി നിൽക്കുന്നത് യുഡിഎഫിലാണ്. ക്രിസ്ത്യൻ സമുദായത്തിന്റെ പാർട്ടിയായ കേരളാ കോൺഗ്രസ് നിൽക്കുന്നതും യുഡിഎഫിലാണ്. പിന്നെങ്ങനെ അവർക്ക് മതേതരത്വം പറയാൻ സാധിക്കും. മദനിയേക്കാൾ കൂടുതൽ മതവും ജാതിയും പറയുന്നയാൾ കേരളത്തിലുണ്ടോയെന്നും തുഷാർ ചോദിച്ചു. അങ്ങനെയുള്ള മദനിയെ കൂട്ടുപിടിക്കുന്ന എൽഡിഎഫിന് മതേതരത്വം പറയാൻ എന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2AAhUTz
via
IFTTT
No comments:
Post a Comment