ചാവക്കാട് എസ്.ബി.ഐയുടെ എ.ടി.എം തകര്‍ത്ത നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ചാവക്കാട് എസ്.ബി.ഐയുടെ എ.ടി.എം തകര്‍ത്ത നിലയില്‍

ചാവക്കാട്: തൃശ്ശൂർ ചാവക്കാട് എ.ടി.എം തകർത്ത നിലയിൽ കണ്ടെത്തി. അഞ്ചങ്ങാടിയിലെ എസ്.ബി.ഐ എ.ടി.എമ്മാണ് ചൊവ്വാഴ്ച പുലർച്ചെ തകർത്ത നിലയിൽ കണ്ടെത്തിയത്. എ.ടി.എമ്മിന്റെ മോണിറ്റർ മാത്രമാണ് തകർത്തതായി കണ്ടത്. അതുകൊണ്ട് തന്നെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന. കൂടുതൽ പരിശോധനകൾ നടത്തുകയാണ്. പ്രാദേശിക സംഘങ്ങളാണ് മോഷണ ശ്രമത്തിന് പിന്നിലെന്നാണ് സൂചന. ഒരു മാസത്തിനിടെ തൃശ്ശൂർ ജില്ലയിൽ തകർക്കപ്പെടുന്ന നാലാമത്തെ എ.ടി.എമ്മാണിത്. കഴിഞ്ഞയാഴ്ച എറണാകുളം, തൃശ്ശൂർ ജില്ലകളിലായി രണ്ട് എ.ടി.എമ്മുകളിൽനിന്ന് 35 ലക്ഷം രൂപ കവർന്നിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും തൃശ്ശൂർ ജില്ലയിൽ തന്നെ മോഷണശ്രമം. ഒക്ടോബർ 12 വെള്ളിയാഴ്ച പുലർച്ചെയാണ്മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൃപ്പൂണിത്തുറ ഇരുമ്പനത്തും ചാലക്കുടി കൊരട്ടിയിലും കവർച്ച നടന്നത്. ഇരുമ്പനത്ത് എത്തുംമുമ്പ് കോട്ടയത്തു രണ്ട് എ.ടി.എമ്മുകളിൽ കവർച്ചശ്രമവും നടത്തി. എല്ലാം നടത്തിയത് ഒരു സംഘമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2OfgIbY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages