ജക്കാർത്ത: റോഡിലെഗതാഗതക്കുരുക്കിൽ പെട്ട് വിമാനം മിസ്സായതിൽ ആഹ്ളാദിക്കണോ എന്നു പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് സോണി സെഷ്യാവൻ.189 യാത്രക്കാരുമായി പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ കടലിൽ പതിച്ച ലയൺ എയറിന്റെ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നയാളാണ് സോണി .സോണി വിമാനത്താവളത്തിലെത്തുന്നതിനു മുമ്പേ വിമാനം പുറപ്പെട്ടിരുന്നു. ഇൻഡൊനീഷ്യധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സോണി സ്ഥിരമായി യാത്ര ചെയ്യുന്നത് ലയൺ എയറിന്റെ ജെ ടി 610 എന്ന വിമാനത്തിലാണ്. ആഴ്ചയിലൊരിക്കൽ ഔദ്യോഗികാവശ്യത്തിനായി വിമാനയാത്ര നടത്തേണ്ടി വരുന്ന താനും സുഹൃത്തുക്കളും ഇതേ വിമാനമാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തിരുന്നതെന്ന് സോണി വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. പുലർച്ചെ മൂന്നുമണിക്കു തന്നെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സോണി മൂന്നുമണിക്കൂറിലധികം സമയം റോഡിൽ കുടുങ്ങി 6.20നാണ് അവിടെയെത്തിയത്. അപ്പോഴേക്കും വിമാനം പുറപ്പെട്ടുകഴിഞ്ഞിരുന്നു. സോണിയുടെ ഭാഗ്യമാണ് ഇത്തരത്തിലൊരു രക്ഷപ്പെടലെന്നാണ് എല്ലാവരുടേയും അഭിപ്രായം. എന്നാൽ ജീവൻ തിരിച്ചുകിട്ടയതിന്റെ ആനന്ദത്തോടൊപ്പം തന്നോടൊപ്പം സ്ഥിരമായി യാത്ര ചെയ്യാറുള്ള ആറു സുഹൃത്തുക്കൾ അപകടത്തിൽ പെട്ടതിന്റെ വിഷമത്തിലാണ് സോണി. അപകടവാർത്തയറിഞ്ഞ് താനാദ്യം കരയുകയാണ് ചെയ്തതെന്ന് സോണി ഓർമിച്ചു. പ്രിയപ്പെട്ടവർ ആ വിമാനത്തിലുണ്ടെന്നോർത്തായിരുന്നു സങ്കടം. തൊട്ടടുത്ത വിമാനത്തിൽ പങ്കൽ പിനാങ്കിൽ എത്തിയ ശേഷമാണ് സോണി വിമാനം തകർന്നു വീണ വിവരം അറിഞ്ഞത്. അപകടവാർത്തയറിഞ്ഞ് വിഷമിച്ച വീട്ടുകാരെ സോണി തന്നെ നേരിട്ടു വിളിച്ച് ആശ്വസിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2RlXcfS
via
IFTTT
No comments:
Post a Comment