ഇന്ത്യൻടെന്നീസ് താരം സാനിയ മിർസക്കും പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനും ആൺകുഞ്ഞ്. ചൊവ്വാഴ്ച രാവിലെ ഷുഐബ് മാലിക്കാണ് കുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അത് ഒരു ആൺകുഞ്ഞാണ്. എന്റെ പെൺകുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അൽഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകൾക്കും പ്രാർഥനകൾക്കും നന്ദി. നിറഞ്ഞ ഉത്സാഹത്തോടെ ഷുഐബ് ട്വിറ്ററിൽ കുറിച്ചു. സാനിയക്ക് കുഞ്ഞുണ്ടായ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത് സംവിധായിക ഫറാ ഖാനാണ്. സാനിയക്കും, ഷുഐബിനും ആശംസകൾ നേർന്നുകൊണ്ടായിരുന്നു ഫറയുടെ പോസ്റ്റ്. Excited to announce: Its a boy, and my girl is doing great and keeping strong as usual #Alhumdulilah. Thank you for the wishes and Duas, we are humbled 🙏🏼 #BabyMirzaMalik 👼🏼 — Shoaib Malik 🇵🇰 (@realshoaibmalik) October 30, 2018 View this post on Instagram Finally!! Best news in a long time!! Congratulations @mirzasaniar @realshoaibmalik @anammirzaaa @imranmirza58 n of course the nani n daadi ♥️god bless our lil angel A post shared by Farah Khan Kunder (@farahkhankunder) on Oct 29, 2018 at 6:28pm PDT 2010-ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വർഷം ഏപ്രിലിലാണ് സാനിയ അമ്മയാകാനൊരുങ്ങുന്ന വാർത്ത പുറത്ത് വന്നത്. ഇതോടെ കരിയറിൽ നിന്ന് ബ്രേക്കെടുത്ത സാനിയ 2020ലെ ടോക്കിയോ ഒളിംപിക്സിലൂടെ വീണ്ടും കളിക്കളത്തിലെത്തുമെന്നാണ് സൂചന. ഷുഐബ് വാർത്ത പുറത്തുവിട്ടതോടെ ഇരുവർക്കും ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി ആരാധകരും സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Jpafu2
via
IFTTT
No comments:
Post a Comment