കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി ചന്ദ്രമോഹന്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥശര ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നാണ് കേസ്.
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും വിജിലന്‍സ് തേടിയിട്ടുണ്ട്. സ്ഥാനക്കയറ്റത്തിന്റെ മറവില്‍ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. തുഷാര്‍ വെള്ളാപ്പള്ളി ഭരണസമിതിയില്‍ അംഗമായിരുന്ന കാലത്താണ് ക്രമക്കേട് നടന്നിരിക്കുന്നത്. രാജു, രഞ്ജിത് എന്നിവരെ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് നിയമിക്കുകയും ഉയര്‍ന്ന ശമ്പളം നല്‍കുകയും ചെയ്തുവെന്നാണ് കേസ്.
പുതിയ നിയമം അനുസരിച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികളായിരുന്നവരെ പബ്ലിക് സെര്‍വന്റായി കണക്കാക്കും. ഇതുപ്രകാരമാണ് വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടിയത്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ദേവസ്വത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഏഴുപേരെ പ്രതിചേര്‍ത്തായിരുന്നു കേസ് എടുത്തിരുന്നത്.
from mangalam.com https://ift.tt/2yFcxBk
via IFTTT
No comments:
Post a Comment