ഒരു മുഖ്യമന്ത്രി ഇത്ര കരുതലോടെ തന്റെ ജനതയെ എഡ്യുകേറ്റ് ചെയ്യുന്നത് ഒരു പക്ഷേ കേരള ചരിത്രത്തിലാദ്യമായിരിക്കും, പിണറായി വിജയന്‍ മികച്ച അധ്യാപകനുമാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ഒരു മുഖ്യമന്ത്രി ഇത്ര കരുതലോടെ തന്റെ ജനതയെ എഡ്യുകേറ്റ് ചെയ്യുന്നത് ഒരു പക്ഷേ കേരള ചരിത്രത്തിലാദ്യമായിരിക്കും, പിണറായി വിജയന്‍ മികച്ച അധ്യാപകനുമാണ്

ശബരിമല വിഷയത്തില്‍പലപ്പോഴും ചര്‍ച്ചയായതാണ് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പുകളും നിലപാടുകളും. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാരദക്കുട്ടി. തന്റെ സുഹൃത്തിന്റെ അഭിപ്രായം കടമെടുത്താണ് ശാരദക്കുട്ടിയുടെ പ്രതികരണം. ശബരിമല വിവാദവിഷയമായതു കൊണ്ടുണ്ടായ വലിയ ഒരു നേട്ടമുണ്ട്.. ഒരു മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ മുഴുവന്‍ അധ്യാപകനാകുന്നതു കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ സമുദായത്തിനു പുറത്തുള്ള വിഷയങ്ങള്‍ - ക്ഷേത്ര ചരിത്രവും സമുദായ ചരിത്രവും അന്നു നിലനിന്നിരുന്ന സവര്‍ണ്ണാധിപത്യവും ദളിത് മുന്നേറ്റങ്ങളും -ഇത്ര ഭംഗിയായി മുന്‍പ് ഒരിടത്തും കേട്ടിട്ടില്ല. ഒരു മുഖ്യമന്ത്രി ഇത്ര കരുതലോടെ തന്റെ ജനതയെ എഡ്യുകേറ്റ് ചെയ്യുന്നത് ഒരു പക്ഷേ കേരള ചരിത്രത്തിലാദ്യമായിരിക്കും. പിണറായി വിജയന്‍ മികച്ച അധ്യാപകനുമാണെന്ന് സുഹൃത്ത് പറഞ്ഞുവെന്ന് ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

'ശബരിമല വിവാദവിഷയമായതു കൊണ്ടുണ്ടായ വലിയ ഒരു നേട്ടമുണ്ട്.. ഒരു മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ മുഴുവന്‍ അധ്യാപകനാകുന്നതു കാണാന്‍ കഴിഞ്ഞു. ഞങ്ങളുടെ സമുദായത്തിനു പുറത്തുള്ള വിഷയങ്ങള്‍ - ക്ഷേത്ര ചരിത്രവും സമുദായ ചരിത്രവും അന്നു നിലനിന്നിരുന്ന സവര്‍ണ്ണാധിപത്യവും ദളിത് മുന്നേറ്റങ്ങളും -ഇത്ര ഭംഗിയായി മുന്‍പ് ഒരിടത്തും കേട്ടിട്ടില്ല. ഒരു മുഖ്യമന്ത്രി ഇത്ര കരുതലോടെ തന്റെ ജനതയെ educate ചെയ്യുന്നത് ഒരു പക്ഷേ കേരള ചരിത്രത്തിലാദ്യമായിരിക്കും. പിണറായി വിജയന്‍ മികച്ച അധ്യാപകനുമാണ്.'

ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ വിമന്‍ മൂവ് മെന്റിന്റെയും കെ സി സി വനിതാ കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ തിരുവല്ല YMCA യില്‍ നടത്തിയ മതവും ലിംഗനീതിയുമെന്ന വിഷയത്തിലെ മുഖ്യപ്രഭാഷണത്തിനു ചെന്നതായിരുന്നു ഞാന്‍. അവിടെ വെച്ച് പഴയ കൂട്ടുകാരിയായ ഒരു കോളേജധ്യാപികയെ കണ്ടു. സ്വകാര്യസംഭാഷണത്തിനിടയില്‍ അവര്‍ പറഞ്ഞ വാക്കുകളാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.

ഇത് കേരളത്തിലെ സ്ത്രീകളുള്‍പ്പെടുന്ന വലിയൊരു ജനവിഭാഗം തിരിച്ചറിയുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല.. പിണറായി വിജയന്, അറിയപ്പെടാത്ത ഒട്ടേറെ ശിഷ്യരുണ്ടെന്നു പറഞ്ഞ് അവര്‍ ചിരിച്ചു. സാധാരണക്കാര്‍ നല്‍കുന്ന ഈ അംഗീകാരം ചെറിയ കാര്യമല്ല.ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ ഒരു സൂചകമായി ഈ അഭിപ്രായത്തെ ഞാന്‍ കാണുന്നു.



from mangalam.com https://ift.tt/2OeV1bN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages