കൊച്ചി: ശബരിമലയിലെ സുരക്ഷ സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് ഹൈക്കോടതി. കോടതിക്ക് ഇതില്‍ ഇടപെടുന്നതില്‍ പരിമിതികളുണ്ട്. സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദേശം നല്‍കാന്‍ കഴിയില്ല. വീഴ്ചകള്‍ സംഭവിച്ചാല്‍ ചൂണ്ടിക്കാട്ടാനേ കഴിയുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജിയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ വിസമ്മതിച്ചു.
from mangalam.com https://ift.tt/2AA1IBH
via IFTTT
No comments:
Post a Comment