ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നുള്ള സുപ്രീം കോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളേയോ ആചാരാനുഷ്ടാനങ്ങളേയോ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് ആര്‍എസ്എസ് മുഖപത്രമായ ജന്മഭൂമിയില്‍ ലേഘനം. സ്ത്രീകള്‍ എത്തുന്നത് ക്ഷേത്രത്തിന്റെ മഹത്വത്തേയും പ്രശസ്തിയേയും വര്‍ദ്ധിപ്പിക്കുമെന്നും ഭാരതീയ വിചാര കേന്ദ്ര ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
സുപ്രീം കോടതി വിധിയില്‍ ഹിന്ദു സമൂഹത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ പരിശ്രമം നടത്തുന്നുവെന്നും ലേഘനത്തില്‍ പറയുന്നു. ഹിന്ദു ധര്‍മ്മത്തേയും സമൂഹത്തേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ഈ വിധിയില്‍ ഇല്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
10നും 50നും ഇടയില്‍ പ്രായപരിധിയുള്ള നിരോധിച്ചുള്ള കീഴ്‌നടപ്പ് ധര്‍മ്മ തന്ത്ര ശാസ്ത്രങ്ങളുടേയോ യുക്തിയുടെയോ പിന്ഡബലമുള്ളതായി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പണ്ടുമുതല്‍ക്കെ ചോറൂണ് അടക്കമുള്ള ചടങ്ങുകള്‍ക്കായി ഭക്തരായ സ്ത്രീകള്‍ എത്തിയിരുന്നുവെന്നും ലേഖകന്‍ തുറന്നടിക്കുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശന നിരോധനം ഏതെങ്കിലും ഒരു മതവിശ്വാസത്തിന്റെ അനിവാര്യമായ ഭാഗം അല്ല എന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മത സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് മറ്റ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ല എന്നത് ഭരണഘടനാപരമായ നിഷ്‌കര്‍ഷയുമാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാന്‍ കഴിയില്ല. പുരുഷമേധാവിത്വത്തിന്റെ കാലം അസ്തമിച്ചുവെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സഞ്ജയന്‍ ലേഖനത്തില്‍ എഴുതുന്നു.
സന്നിധാനത്തും പമ്പയിലും മറ്റ് ഇടത്താവളങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക വിശ്രമ സങ്കേതങ്ങള്‍ ഒരുക്കേണ്ടിവരും. പുതിയ സാഹചര്യത്തില്‍ ശബരിമലയില്‍ നിത്യപൂജ ആരംഭിക്കുന്ന കാര്യവും അധികൃതര്‍ക്ക് പരിഗണിക്കാവുന്നതാണ്.
ഓക്ടോബര്‍ അവസാനത്തോടെ പമ്പയിലും മറ്റും നടക്കേണ്ട പുനര്‍നിര്‍മ്മാണം പൂര്‍ണമാക്കുവാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. അതിനാല്‍ ഈ മകരവിളക്ക് തീര്‍ത്ഥാടനകാലം കഴിയും വരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഇളവ് ചോദിക്കണമെന്നും ദേവസ്വം ബോര്‍ഡിന് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിക്കാവുന്നതാണ്
യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തില്‍ ജീര്‍ണ്ണതയും സംഘര്‍ഷവും ചൂഷണവും വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
from mangalam.com https://ift.tt/2zQxPNf
via IFTTT
No comments:
Post a Comment