എറിന്‍ ഹോളണ്ട്, അറിയപ്പെടുന്ന അവതാരകയും മോഡലുമാണ്. മാത്രമല്ല ഓട്രേലിയന്‍ ക്രിക്കറ്റ് താരം ബെന്‍ കട്ടിംഗിന്റെ കാമുകിയുമാണ് എറിന്‍. ഇന്ത്യയിലും നിരവധി ആരാധകരുള്ള എറിന്റെ രസകരമായ സംഭാഷണങ്ങളും അവതരണ ശൈലിയും ഏവര്‍ക്കും പ്രിയമാണ്. ഇപ്പോള്‍ എറിന്‍ കുറിച്ച ചില വരികളാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്. അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ അത്ഭുത ബാലന്‍ റാഷിദ് ഖാനെ വാഴ്ത്തി എറിന്‍ കുറിച്ച വരികളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
ഐസിസി ട്വന്റി 20 ബൗലര്‍മാരുടെ പട്ടികയിലും ഓള്‍റൗണ്ട് റാങ്കിങ്ങിലും ഒന്നാമതെത്തിയിരിക്കുന്നത് റഷീദ് ഖാനാണ്. ഇതിന് പിന്നാലെ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് റഷീദ് ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിപറയുന്നതായി റാഷിദ് കുറിച്ചു. ഇതിന് പിന്നാലെ എറിന്റെ റീ ട്വീറ്റുമെത്തി. 'എന്റെ കട്ടിങ്ങിനെ നീ നോക്കണം. നിന്റെ ബൗളിങ്ങിലൂടെ അവനെ നീ കഷ്ടപ്പെടുത്തരുത്'.- എറിന്‍ കുറിച്ചു.
പിന്നാലെ രസകരമായ മറുപടിയുമായി റാഷിദ് എത്തി. 'നിന്റെ കട്ടിങ്ങിനെ ഞാന് നോക്കികൊളളാം. പക്ഷേ എന്റെ പന്തുകള്‍ ദാക്ഷീണ്യമില്ലാതെ അടിച്ചു പറത്തരുതെന്ന് നീ അവനോട് പറയണം.' റഷീദ് ഖാനും എറിനും തമ്മിലുള്ള സംഭാഷണം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ട്വന്‍ടി20 ലീഗിലാണ് ഇരു താരങ്ങളും കളിക്കുന്നത്.
അഫ്ഗാന്റെ അത്ഭുതബാലന്‍ എന്നറിയപ്പെടുന്ന റാഷിദ് വെറും ഏറ്റവും പ്രായംകുറഞ്ഞ നായകന്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുളള റാഷിദ് ഐസിസിയുടെ ട്വന്‍ടി 20 ബൗളര്‍മാരുടെ റാങ്കിങ്ങിലും ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിലും ഒന്നാം സ്ഥാനം നേടിയതിനൊപ്പം ഏകദിനക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ ബൗളറാണ്.
from mangalam.com https://ift.tt/2DTvm8I
via IFTTT
No comments:
Post a Comment