ദരിദ്ര കുടുംബങ്ങള്‍ക്കുള്ള ആരോഗ്യരക്ഷാ പദ്ധതി പട്ടികയില്‍ യു.പി മന്ത്രിയും വ്യവസായ പ്രമുഖരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

ദരിദ്ര കുടുംബങ്ങള്‍ക്കുള്ള ആരോഗ്യരക്ഷാ പദ്ധതി പട്ടികയില്‍ യു.പി മന്ത്രിയും വ്യവസായ പ്രമുഖരും

ലഖ്‌നൗ : രാജ്യത്തെ ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ 'ആയുഷ്മാന്‍ ഭാരത്' പദ്ധതി പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് യു.പി മന്ത്രിയും വ്യവസായികളും ഉള്‍പ്പെടെ. ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി സതീഷ് മഹാന, മുന്‍ എംഎല്‍എ സലില്‍ വിഷ്‌ണോയ് എന്നിവരും ഇവിടുത്തെ പ്രമുഖരായ വ്യവസായികളുമാണ് കാണ്‍പൂരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ദരിദ്രരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ 10 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്‍കുന്ന പദ്ധതിയിലാണ് വമ്പന്മാര്‍ ഇടംപിടിച്ചിരിക്കുന്നത്.

യോഗി ആദിത്യനാഥ് മന്ത്രിസഭിലെ വ്യവസായ മന്ത്രിയാണ് മഹാന. തന്റെ പേര് ഉള്‍പ്പെടെ പട്ടികയില്‍ വന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 'ഞാനും കുടുംബാംഗങ്ങളും പദ്ധതിക്ക് അര്‍ഹതപ്പെട്ടവരല്ല. പട്ടികയില്‍ നിന്നും തന്റെ പേര് അടിയന്തരമായി നീക്കം ചെയ്യാനും പിഴവ് വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്' എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/2zQsQfm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages