വിശ്വാസപരമായും ആചാരപരമായും വ്യത്യസ്തരായ അഘോരി സന്യാസികളുടെ ജീവിതരീതികള്‍ വരുച്ചു കാട്ടിയ നാന്‍ കടവൂള്‍ ഞെട്ടലോടെയാണ് ആരാധകര്‍ ഓര്‍മ്മിക്കുന്നത്. ബാല സംവിധാനം ചെയ്ത തമിഴ് ചിത്രം ഒരു ദശകം മുമ്പായിരുന്നു റിലീസ് ചെയ്തത്. തമിഴ്നാട്ടില്‍ അഘോരികള്‍ ഇല്ലെന്നാണ് വിലയിരുത്തലെങ്കിലും തിരുച്ചിറപ്പള്ളിയില്‍ കഴിഞ്ഞ ദിവസം അഘോരികളുടെ ആചാരപ്രകാരമുള്ള സംസ്ക്കാര ചടങ്ങുകള്‍ നടന്നു.
അഘോരിയായ മണികണ്ഠന്‍ എന്നയാളാണ് ആചാരം അനുസരിച്ച് സ്വന്തം മാതാവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയത്. നഗ്ന ശരീരത്തില്‍ ചുടല ഭസ്മം പൂശി മൃതദേഹത്തിന് മുകളില്‍ കയറിയിരുന്നു ശിവമന്ത്രങ്ങള്‍ ഉരുവിട്ടു. ആറ് അഘോരികളാണ് ചടങ്ങ് നടത്തിയത്. മന്ത്രോച്ഛാരണങ്ങള്‍ക്ക് ശേഷം മൃതദേഹം കുഴിച്ചുമൂടി. ഏറെ കൗതുകത്തോടെയാണ് നാട്ടുകാരും ബന്ധുക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തീർത്തും അപരിചിതരായ അഘോരികള്‍ പൊതു സമൂഹത്തിൽ നിന്ന് അകന്ന്, ഏറെ ദുരൂഹമായി കഴിയുന്ന സന്യാസിമാരാണ്. വിശ്വാസങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന അഘോരി സന്യാസിമാര്‍ തിരുച്ചിറപ്പള്ളിയിലെ ഉള്‍ഗ്രാമമായ അരിയമംഗലത്ത് എത്തിയാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്.
from mangalam.com https://ift.tt/2DYAOan
via IFTTT
No comments:
Post a Comment