ശബരിമല : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആചാരം ലംഘിച്ചുകൊണ്ട് യുവതികള്‍ എത്തുന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ പ്രായം സംശയിച്ചും പ്രതിഷേധം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 52 കാരിയായ ലത എന്ന ഭക്തയ്ക്കാണ് പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിച്ചിട്ടും ദുരനുഭവം ഉണ്ടായത്.
ഇരുമുടിക്കെട്ടുമായി എത്തിയ ഇവര്‍ക്ക് വയസ്സ് 50 ല്‍ താഴെയാണ് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിലവിലുള്ള ആചാരപ്രകാരം ഭര്‍ത്താവിനും മകനുമൊപ്പം ദര്‍ശനം നടത്താന്‍ എത്തിയിരുന്നു അവര്‍. പോലീസ് സുരക്ഷയില്‍ നടപ്പന്തലിലേയ്ക്ക് എത്തിച്ച ഇവരെ പ്രതിഷേധക്കാര്‍ വളയുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസുകാര്‍ ഇവരുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിച്ചുവെങ്കിലും ശരണംവിളിയോടെ എത്തിയ ആള്‍ക്കൂട്ടം പിന്‍തിരിയാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കനത്ത പോലീസ് വലയത്തിലാണ് ഇവര്‍ക്ക് ദര്‍ശനം ഒരുക്കിയത്. അപ്രതീക്ഷിത പ്രതിഷേധത്തെ തുടര്‍ന്ന് ലത കണ്ണീരോടെയാണ് ദര്‍ശനം നടത്തിയത്.
ഇത് രണ്ടാം തവണയാണ് ലത ദര്‍ശനത്തിന് എത്തുന്നതെന്നും ആദ്യ തവണ ഉണ്ടാകാത്ത പ്രതിഷേധം ഇപ്പോള്‍ എന്തിനാണെന്നും ഇവരുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
from mangalam.com https://ift.tt/2pZOyI8
via IFTTT
No comments:
Post a Comment