വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഈ വര്‍ഷം എച്ച്-1ബി വീസ സ്വന്തമാക്കിയ വിദേശ തൊഴിലാളികളില്‍ ഏറെയും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. ഈ മാസം അഞ്ചുവരെയുള്ള കണക്ക് പ്രകാരം എച്ച്-1ബി വീസ സ്വന്തമാക്കിയവരില്‍ നാലില്‍ മൂന്നുഭാഗവും ഇന്ത്യക്കാരാണെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കാലയളവ് വരെ 419,637 പേര്‍ എച്ച്-1ബി വീസ സ്വന്തമാക്കിയത്. ഇതില്‍ 309,986 പേര്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എച്ച്-1ബി വീസയ്ക്ക് അപേക്ഷിച്ച നാലില്‍ ഒരാള്‍ മാത്രമാണ് സ്ത്രീ. എച്ച്-1ബി സ്വന്തമാക്കിയ 419,637 പേരില്‍ 106,096 (25.3%) പേരാണ് സ്ത്രീകള്‍. 311,997 (74.3%) പേര്‍ പരുഷന്മാരാണെന്നും 2018ല്‍ എച്ച്-1ബി വീസയ്ക്ക് അപേക്ഷിച്ചവരുടെ പൗരത്വവും ലിംഗഭേദവും സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കാരിലാണ് ലിംഗഭേദം ഏറെ കൂടുതല്‍. 63,220 (20.4%) ഇന്ത്യന്‍ വനിതകള്‍ വീസ നേടിയപ്പോള്‍ 245,517 (79.6%) പേര്‍ പുരുഷന്മാരാണ്. ലിംഗഭേദം രേഖപ്പെടുത്താത്തും മറ്റുള്ളവര്‍ എന്നതുമായ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 1,249 പേരാണ്.
ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ചൈനക്കാരാണ് എച്ച്-1 ബി വീസ നേടിയവരില്‍ മുന്നില്‍. 47,172 (11.2%). ഇവരില്‍ 21,342 പേര്‍ സ്ത്രീകളും 25,718 പേര്‍ പുരുഷന്മാരുമാണ്. കാനഡ, ദക്ഷിണ കൊറിയ എന്നിവരാണ് പിന്നില്‍. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ വളരെ പിന്നിലാണ്. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീ അപേക്ഷകര്‍ ഉള്ളത് ഫിലിപ്പിന്‍സില്‍ നിന്ന് മാത്രമാണ്.
from mangalam.com https://ift.tt/2R2WGTz
via IFTTT
No comments:
Post a Comment