ശമ്പളം ചോദിച്ചതിന് പതിനാറുകാരിയായ വീട്ടുജോലിക്കാരിയെ ഗൃഹനാഥ കൊലപ്പെടുത്തി; വെട്ടിമുറിച്ച് ഓടയില്‍ തള്ളി; അഞ്ചുമാസത്തിനു ശേഷം കൊലയാളി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ശമ്പളം ചോദിച്ചതിന് പതിനാറുകാരിയായ വീട്ടുജോലിക്കാരിയെ ഗൃഹനാഥ കൊലപ്പെടുത്തി; വെട്ടിമുറിച്ച് ഓടയില്‍ തള്ളി; അഞ്ചുമാസത്തിനു ശേഷം കൊലയാളി അറസ്റ്റില്‍

ന്യൂഡല്‍ഹി: ശമ്പളം ചോദിച്ചതിന് പതിനാറുകാരിയായ വീട്ടുജോലിക്കാരിയെ ഗൃഹനഥ വെട്ടിക്കൊന്നു. മൃതദേഹം പല കഷ്ണങ്ങളാക്കി ഓടയില്‍ തള്ളി. പെണ്‍കുട്ടിയുടെ തലയും മറ്റ് ചില അവയവങ്ങളും ഡല്‍ഹിക്ക് പുറത്ത് ഒരു ഓടയില്‍ നിന്ന് മേയ് നാലിന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കുറ്റകൃത്യം നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. അഞ്ചു മാസത്തോളം നീണ്ട അന്വേഷണത്തിലാണ് വീട്ടുടമസ്ഥ അറസ്റ്റിലാകുന്നത്.

പോലീസിന്റെ തെരച്ചിലില്‍ പെണ്‍കുട്ടിയുടെ ഉടലും വെട്ടിമുറിച്ച കയ്യുകളും ഒരു ചാക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മഞ്ജിത് എന്നയാളെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ പ്രതികളായ ഷാലു എന്ന ഷാരു, രാകേഷ്, ഗൗരി എന്നിവര്‍ ഒളിവില്‍ പോയിരുന്നു. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ചയാണ് ഗൗരിയെ പോലീസ് പിടികൂടുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയഗാണ് ഇവര്‍. ആള്‍മാറാട്ടം നടത്തി ഇവര്‍ കരണ്‍ സിംഗ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഹരിയാനയിലെ രത്ത ഖേറയില്‍ ഇവര്‍ താമസിക്കുകയായിരുന്നുവെന്ന് സ്‌പെഷ്യല്‍ സെല്‍ ഡിഎസ്.പി സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു.

ഒരു പ്ലേസ്‌മെന്റ് ഏജന്‍സി നടത്തുകയായിരുന്നു ഗൗരി. ഝാര്‍ഖണ്ഡില്‍ നിന്നാണ് പെണ്‍കുട്ടിയെ ഇവര്‍ വീട്ടുജോലിക്ക് കൊണ്ടുവന്നത്. എന്നാല്‍ ഒരു വര്‍ഷമായി ശമ്പളം കൊടുക്കാതെ വന്നതോടെ പെണ്‍കുട്ടി നിരന്തരം ശമ്പളം ചോദിച്ചിരുന്നു. ഇത് ശല്യമായതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിനോട് അവര്‍ സമ്മതിച്ചു.



from mangalam.com https://ift.tt/2R19RV0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages