തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് വ്യാഴാഴ് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. 20-ൽ 13 സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചപ്പോൾ ആറിടത്ത് യുഡിഎഫ് വിജയിച്ചു. ഒരു സീറ്റ് ബിജെപിക്കും ലഭിച്ചു. തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീൻമുട്ടി(3) എൽഡിഎഫ്- ആർ.പുഷ്പൻ ജയിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28-ാം മൈലിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. 24 വോട്ടിനാണ് ബിജെപി സ്ഥാനാർഥി ജയിച്ചത്. കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് ടൗൺ വാർഡ് എൽഎഡിഎഫിലെ ബിന്ദു ഗോപാലകൃഷ്ണൻ 199 വോട്ടിന് വിജയിച്ചു. ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക് നാലാം വാർഡിൽ എൽഡിഎഫിലെ ശശീന്ദ്രൻ പിള്ള ജയിച്ചു. കോൺഗ്രസിൽ നിന്ന് വാർഡ് പിടിച്ചെടുക്കുകയായിരുന്നു. ഉമ്മനൂർ കമ്പംകോട് പതിനൊന്നാം വാർഡിൽ യുഡിഎഫ് ജയിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് വാർഡിൽ എൽഡിഎഫിലെ പി.സി.സുഗന്ധി ജയിച്ചു. നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക് വാർഡിൽ യുഡിഎഫിലെ ബിന്ദു നെടുംപാറയ്ക്കൽ ജയിച്ചു.എൽഎഡിഎഫിൽ നിന്ന് വാർഡ് യുഡിഎഫ് തിരിച്ച് പിടിക്കുകയായിരുന്നു. വണ്ടൻമേടിലെ വെള്ളിമല വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ അജോ വർഗീസ് 21 വോട്ടിന് ജയിച്ചു. എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഗീത ശശികുമാർ (സിപിഐ)28 വോട്ടിന് ജയിച്ചു. മഴുവന്നൂരിലെ ചീനിക്കുഴി വാർഡ് കോൺഗ്രസ് നിലനിർത്തി. തൃശ്ശൂർ കയ്പമംഗലത്തെ തായ്നഗർ വാർഡിൽ യുഡിഎഫിലെ ജാൻസി 65 വോട്ടിന് ജയിച്ചു. എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കകയായിരുന്നു. പാലക്കാട് കിഴക്കഞ്ചേരി പഞ്ചായത്ത് ഇണ്ടളംകാവിലെ 21-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാകർഥി എൻ.രാമകൃഷ്ണൻ ജയിച്ചു. തിരുവേഗപ്പുറ പഞ്ചായത്തിലെ 18-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി കെ.ബദറുദ്ദീൻ ജയിച്ചു. മലപ്പുറം താനൂർ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി പി.സി.അഷ്റഫ് ജയിച്ചു. കോഴിക്കോട് ആയഞ്ചേരിയിലെ പൊയിൽപാറ സിപിഎം- സുനിത മലയിൽ 226 വോട്ടിന് ജയിച്ചു. വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഡിവിഷനിൽ എൽഡിഎഫ് ജയിച്ചു. കണ്ണൂർ മാങ്ങാട്ടിടത്തെ കൈതേരി 12-ാം മൈൽ വാർഡിൽ സിപിഎമ്മിലെ കാഞ്ഞൻ ബാലൻ ജയിച്ചു. കണ്ണപുരത്തെ കയറ്റീൽ വാർഡിൽ സിപിഎമ്മിന്റെ പി.വി.ദാമോദരൻ ജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനിൽ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ കെ.അനിൽ കുമാർ 35 വോട്ടിനാണ് വിജയിച്ചത്. തലശ്ശേരി നഗരസഭയിലെ ആറാം വാർഡ് സിപിഎം സ്ഥാനാർഥി കെ.എൻ.അനീഷ് 475 വോട്ടിന് ജയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OTNpA1
via
IFTTT
No comments:
Post a Comment