പീഡന പരാതി: പി.കെ ശശിക്കെതിരെ നടപടി ഉറപ്പായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

പീഡന പരാതി: പി.കെ ശശിക്കെതിരെ നടപടി ഉറപ്പായി

തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. തിരുവനന്തപുരത്ത് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച സെക്രട്ടറിയേറ്റ് തുടർന്നുകൊണ്ടിരിക്കുകയാണ്. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന കമ്മീഷനാണ് ലൈംഗിക പീഡന പരാതി അന്വേഷിച്ചത്. പരാതിക്കാരിയായ യുവതിനിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കേണ്ടതായി വരുമെന്നാണ് ലഭ്യമായ സൂചനകൾ. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ കീഴ്ഘടകങ്ങളിലേക്ക് തരം താഴ്ത്താൻ സാധ്യതയുണ്ട്. നേരത്തേ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെ സമാനമായ പരാതി ഉയർന്നപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ട മുറിക്കലിനെതിരെ പരാതി വന്നപ്പോൽ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2QIJMdi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages