ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

മുംബൈ: വിദേശ നാണ്യക്കമ്മി കുറയ്ക്കുക, രൂപയുടെ മൂല്യം പിടിച്ചുനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ സർക്കാർ വീണ്ടും വിലകൂടിയ കൺസ്യൂമർ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. ഒക്ടോബർ 11ന് ഇറക്കിയ വിജ്ഞാപന പ്രകാരം, ഒക്ടോബർ 12ന് വർധിപ്പിച്ച തീരുവ നിലവിൽവന്നു. ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങളുടെ തീരുവയാണ് വർധിപ്പിച്ചത്. വാഷിങ് മെഷീൻ, എസി, ചെരുപ്പ്, ഡയമണ്ട്, ജെറ്റ് ഫ്യുവൽ തുടങ്ങിയവയുടെ ഇറക്കുമതിതീരുവ കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു. ഇതുകൂടാതെയാണ് വീണ്ടും തീരുവ വർധിപ്പിച്ചിട്ടുള്ളത്. തീരുവ കൂട്ടിയ 19 വസ്തുക്കളുടെ ഇറക്കുമതിയിലൂടെ 2017-18 സാമ്പത്തിക വർഷം 86,000 കോടി രൂപയാണ് സർക്കാരിന് നഷ്ടമായത്. നിരക്ക് വർധിപ്പിച്ചതിലൂടെ നടപ്പ് സാമ്പത്തിക വർഷം 3,400 കോടി രൂപ ലാഭിക്കാമെന്നാണ് കരുതുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2NDfmaD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages