ന്യൂഡൽഹി: സുപ്രീംകോടതിയിൽകേസുകൾ കൈകാര്യം ചെയ്ത വിധത്തിൽ ഖേദം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. വ്യാഴാഴ്ച കോടതി നടപടികൾ നടക്കുന്നതിനിടെയാണ്കേസുകൾക്കുണ്ടാകുന്ന കാലതാമസത്തെക്കുറിച്ച് അദ്ദേഹം വിമർശനം ഉന്നയിച്ചത് ഭരണഘടനാപരമായതോ പൗരന്മാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതോ അസാധാരണതരത്തിലുള്ളതോ ആയ വിധികൾസുപ്രീംകോടതിയിൽ നിന്നുണ്ടാകുന്നില്ലെന്ന് ഗൊഗോയ് കൂട്ടിച്ചേർത്തു. കൂടെ പ്രവർത്തിക്കുന്ന മറ്റു ജഡ്ജിമാർക്കും ഇതേ അഭിപ്രായമാണെന്നും ഗൊഗോയ് പറഞ്ഞു. 10 വർഷത്തിലേറെയായി വാദം തുടരുന്ന ഒരു കേസ് പരിഗണിക്കവെയാണ് ഗൊഗോയ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. ഒരു പരാതി നൽകിയാൽ സുപ്രീം കോടതിയിലെത്തുന്നതിനു മുമ്പ് കീഴ്ക്കോടതികളിൽ തന്നെ കുറേ നാൾ പരിഗണനയ്ക്കായി കിടക്കും. കേസിന്റെ അന്തിമ വിധി വരാൻ കാലതാമസം നേരിടുകയും ചെയ്യും. പരാതിയ്ക്കെതിരെ കോടതിയിൽ നിന്ന് ഉത്തരവുകൾ സംഘടിപ്പിക്കാൻ കക്ഷികൾക്ക്പ്രയാസമില്ല. ആർക്കു വേണമെങ്കിലും ആവശ്യമുള്ളപ്പോൾ ഉത്തരവുകൾ ലഭിക്കുന്ന ഒരിടമായി സുപ്രീം കോടതി മാറിയിരിക്കുന്നുവെന്നും ഇക്കാര്യത്തിൽ അതീവ ദുഃഖിതനാണെന്നും ഗൊഗോയ് പറഞ്ഞു. കേസുകൾ 20 വർഷത്തോളം നീട്ടിക്കൊണ്ടു പോകാൻ കക്ഷികൾക്കു സാധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2OTNp2Z
via
IFTTT
No comments:
Post a Comment