ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക്. ജയലളിതയുടെ 412 ഇ.പി എന്ന ഹെലികോപ്ടറാണ് തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇരട്ട എഞ്ചിനുള്ള ഈ ഹെലികോപ്ടര്‍ 2006 ലാണ് ജയലളിത വാങ്ങിയത്. ഇതില്‍ 11 പേര്‍ക്ക് യാത്രചെയ്യാം. ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ഈ ഹെലികോപ്ടര്‍.
ഹെലികോപ്ടര്‍ വില്‍പ്പന സ്‌റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഹെലികോപ്ടര്‍ പരിപാലിച്ചു വന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത് വില്‍ക്കാനുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്‌റ്റേറ്റില്‍ സുഖവാസത്തിന് പോകുന്ന വേളകളിലുമാണ് ജയലളിത ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍, ജയലളിതയുടെ മരണശേഷം ഹെലികോപ്ടര്‍ അധികമൊന്നും ഉപയോഗിച്ചിട്ടില്ല.
from mangalam.com https://ift.tt/2OYQyi8
via IFTTT
No comments:
Post a Comment