ന്യൂഡൽഹി: തുടർച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില കുറഞ്ഞു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിനെതുടർന്നാണിത്. രണ്ടുമാസമായി പെട്രോൾ, ഡീസൽ വില കുതിപ്പിലായിരുന്നു. ഡൽഹിയിൽ പെട്രോളിന് 30 പൈസ കുറഞ്ഞ് ലിറ്ററിന് 81.34 രൂപയായി. ഡീസൽ വിലയിൽ 27 പൈസയുടെ കുറവാണുണ്ടായത്. 74.92 രൂപയാണ് ഡീസലിന്റെ വില. മുംബൈയിലും പെട്രോൾ വിലയിൽ 30 പൈസയാണ് കുറഞ്ഞത്. 86.91 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 28 പൈസ കുറഞ്ഞ് 78.54 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ചമുതലാണ് ഇന്ധനവില കുറയാൻ തുടങ്ങിയത്. അഞ്ചുദിവസംകൊണ്ട് പെട്രോളിന് 1.38 രൂപയും ഡീസലിന് 81 പൈസയുമാണ് കുറഞ്ഞത്.
from mathrubhumi.latestnews.rssfeed https://ift.tt/2q3GqX5
via
IFTTT
No comments:
Post a Comment