മുംബൈ: കഴിഞ്ഞയാഴ്ചയിലെ കനത്ത നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഈയാഴ്ചയുടെ തുടക്കത്തിൽതന്നെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 182 പോയന്റ് ഉയർന്ന് 34498ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 10349ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 832 കമ്പിനികളുടെ ഓഹരികൾ നേട്ടത്തിലും 414 ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, യെസ് ബാങ്ക്, ഇൻഫോസിസ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2R7z9Bg
via
IFTTT
No comments:
Post a Comment