ന്യൂഡൽഹി: 2015-ൽ 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗം ഇന്ത്യ നേരിടേണ്ടി വരുമെന്ന് കാലവാസ്ഥ വ്യതിയാന റിപ്പോർട്ട്. ഇന്റർ ഗവൺമെന്റൽ പാനൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഡിസംബറിൽപോളണ്ടിൽ നടക്കുന്നകാലവസ്ഥാ വ്യതിയാന കോൺഫറൻസിൽ റിപ്പോർട്ടുകൾവിലയിരുത്തും. പാരിസ് കരാറിന്റെ അടിസ്ഥാനത്തിൽ സർക്കാരുകൾ റിപ്പോർട്ട് ചർച്ചചെയ്യും. ശരാശരി ആഗോളതാപനമായ 1.5 ഡിഗ്രിയെന്നത് 2030 ആകുമ്പോഴേക്കും മറികടക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2030 മുതൽ 2052 വരെ കൂടിയ ശരാശരി നിലനിൽക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൊൽക്കത്തയിലേയും കറാച്ചിയിലേയും ഉഷ്ണതരംഗത്തെ കുറിച്ച് റിപ്പോർട്ട് പ്രത്യേകം പരാമർശിക്കുന്നുണ്ട്. കറാച്ചിയിലും കൊൽക്കത്തയിലും 2015-ലേതിന് സമാനമായ ഉഷ്ണതരംഗമാണ് പ്രതീക്ഷിക്കാവുന്നത്. ഇതുമൂലമുളള മരണനിരക്കും വർധിക്കും. ഉഷ്ണതരംഗം മനുഷ്യന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും നിരവധിപേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്യുമെന്ന് റിപ്പോർട്ട് പറയുന്നു. ദാരിദ്ര്യം വർദ്ധിക്കും, ഭക്ഷ്യസുരക്ഷയെ ബാധിക്കും, ഭക്ഷണ വില വർധിക്കും, വരുമാനം കുറയും, ഉപജീവനമാർഗത്തിനുള്ള അവസരങ്ങളില്ലാതാകും, തുടങ്ങിയ കാര്യങ്ങളും പ്രതീക്ഷിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2BZmqfv
via
IFTTT
No comments:
Post a Comment