ആശങ്കയൊഴിഞ്ഞു; മഴ കുറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

ആശങ്കയൊഴിഞ്ഞു; മഴ കുറഞ്ഞു

രണ്ടുദിവസംകൂടി മഴ തുടരാൻ സാധ്യതയുണ്ടെങ്കിലും പ്രതീക്ഷിച്ച അതിതീവ്രമഴ പെയ്യാത്തതിന്റെ ആശ്വാസത്തിൽ കേരളം. മഴ കുറഞ്ഞതിനാൽ ചെറുതോണി അണക്കെട്ട് അടച്ചു. കാലാവസ്ഥാ വകുപ്പ് ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ഒരു ഷട്ടർ ശനിയാഴ്ച തുറന്ന് വെള്ളമൊഴുക്കിക്കൊണ്ടിരുന്നത്. തുലാവർഷം വരുന്നതിനാൽ ചില ഡാമുകളുടെ ഷട്ടറുകൾ തുറന്നുവെക്കാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അകന്നുപോയതാണ് കേരളത്തിൽ മഴ കുറയാൻ കാരണം. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടും പിൻവലിച്ചു. ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിലും വയനാടും തിങ്കളാഴ്ച െയല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡിഷാതീരത്തേക്ക് നീങ്ങും. അതിതീവ്രമഴയുടെ ആശങ്കപരത്തി അറബിക്കടലിൽ മിനിക്കോയിക്ക് അടുത്ത് രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് തെക്കുപടിഞ്ഞാറേക്ക് നീങ്ങുകയാണ്. ഇതിനിയും ചുഴലിക്കാറ്റായി മാറിയിട്ടില്ല. ഇത് തിങ്കളാഴ്ചയോടെ 'ലുബാൻ' ചുഴലിക്കാറ്റായി യെമെൻ-ഒമാൻ തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ. മഴയുടെ ശക്തികുറഞ്ഞെങ്കിലും മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള നിയന്ത്രണം തുടരും. 12 വരെ അറബിക്കടലിന്റെ മധ്യപടിഞ്ഞാറ്് ഭാഗത്ത് മീൻപിടിക്കാൻ പോകരുതെന്നാണ് നിർദേശം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതിനാൽ തുലാവർഷം (വടക്കുകിഴക്കൻ കാലവർഷം) തിങ്കളാഴ്ച കേരളത്തിലും തമിഴ്നാട്ടിലും എത്തും. കേരളത്തിൽ ഒരുവർഷം പെയ്യുന്നതിന്റെ 30 ശതമാനം മഴ തുലാവർഷത്തിലാണ് കിട്ടുന്നത്. തമിഴ്നാട്ടിൽ ഇത് 48 ശതമാനവും. ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണ തോതിലാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ദീർഘകാല ശരാശരിയുടെ 89 മുതൽ 111 ശതമാനംവരെ ലഭിക്കാം. തമിഴ്നാട്ടിൽ ഇത് ശരാശരിയിലും കൂടുതലായിരിക്കും. തുലാവർഷക്കാലത്ത് തെക്കൻ കേരളത്തിലാണ് കൂടുതൽ മഴകിട്ടുന്നത്. ഇടുക്കിയിലും വയനാട്ടിലും രാത്രിയാത്ര ഇന്നുകൂടി ഒഴിവാക്കണം ഇടുക്കി, വയനാട് ജില്ലകളിലെ മലയോരമേഖലകളിൽ രാത്രിയാത്ര തിങ്കളാഴ്ചകൂടി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോരമേഖലയിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് പിൻവലിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ സംഘങ്ങളോടും പിൻവാങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ഡിസംബറിൽ എൽനിനോയ്ക്ക് സാധ്യത ഡിസംബറിൽ ദുർബലമായ എൽനിനോ പ്രതിഭാസത്തിന് സാധ്യതയുണ്ട്. പസഫിക്ക് സമുദ്രം സാധാരണയിലും കൂടുതലും ചൂടുപടിക്കുന്നതാണ് ഈ പ്രതിഭാസം. ഇത് കാറ്റിന്റെ ചംക്രമണത്തെ ബാധിക്കുമെന്നതിനാൽ അടുത്തവർഷം ഇടവപ്പാതിക്കാലത്ത് ചിലപ്പോൾ മഴ കുറയാനിടയുണ്ട്. എന്നാൽ എൽനിനോ ഉണ്ടാവുന്ന എല്ലാ അവസരങ്ങളിലും മഴ കുറയുമെന്ന് കരുതാനാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2IK2Cht
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages