റയലിന്റെ തോല്‍വിക്ക് പിന്നാലെ ബാഴ്‌സയ്ക്കും അടിതെറ്റി,വലന്‍സിയക്കെതിരെ സമനില - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

റയലിന്റെ തോല്‍വിക്ക് പിന്നാലെ ബാഴ്‌സയ്ക്കും അടിതെറ്റി,വലന്‍സിയക്കെതിരെ സമനില

മാഡ്രിഡ്:ലാ ലിഗയിൽ കരുത്തൻമാരുടെ കഷ്ടകാലം തുടരുന്നു. റയൽ മാഡ്രിഡിന്റെ തോൽവിക്ക് പിന്നാലെ ബാഴ്സലോണയ്ക്കും അടിതെറ്റി. ലാ ലിഗയിൽ വലൻസിയക്കെതിരായ മത്സരത്തിൽ ബാഴ്സലോണ സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടുകയായിരുന്നു. അവസാന നാല് മത്സരങ്ങളിൽ മൂന്ന് പോയിന്റ് മാത്രമാണ് ബാഴ്സലോണയുടെ സമ്പാദ്യം. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഗാരേ വലൻസിയക്ക് ലീഡ് നൽകി. 23-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ ബാഴ്സലോണ സമനില ഗോൾ നേടി. എന്നാൽ പിന്നീട് ഗോൾ കണ്ടെത്താൻ ഇരുടീമുകൾക്കുമായില്ല. ഇതോടെ ബാഴ്സയേയും റയലിനേയും മറികടന്ന് സെവിയ്യ ലീഗിൽ ഒന്നാമതെത്തി. എട്ടു മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് സെവിയ്യയുടെ സമ്പാദ്യം. 15 പോയിന്റ് വീതമുള്ള ബാഴ്സലോണ രണ്ടാമതും അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. 14 പോയിന്റുമായി റയൽ മാഡ്രിഡാണ് നാലാം സ്ഥാനത്ത്. മറ്റു മത്സരങ്ങളിൽ സെവിയ്യ 2-1ന് സെൽറ്റ വിഗോയേയും എസ്പാനിയോൾ വിയ്യാറയലിനേയും പരാജയപ്പെടുത്തി. അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി. Content Highlights: La Liga 2018 Real Madrid Valencia Barcelona Football


from mathrubhumi.latestnews.rssfeed https://ift.tt/2QyxBzH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages