സമവായം പാളി; വിധിയുമായി സർക്കാർ മുന്നോട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

സമവായം പാളി; വിധിയുമായി സർക്കാർ മുന്നോട്ട്

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടത്താനിരുന്ന ചർച്ചയിൽനിന്ന് ശബരിമല തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും പിന്മാറി. ഇതോടെ സർക്കാരിന്റെ സമവായനീക്കം പാളി. ഈ പശ്ചാത്തലത്തിൽ, കോടതിവിധി നടപ്പാക്കാനുള്ള ഒരുക്കവുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും തീരുമാനം. ആരെങ്കിലും പുനഃപരിശോധനാഹർജി നൽകി മറിച്ചൊരു വിധിയുണ്ടാകുന്നതുവരെ നിലവിലെ വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് സർക്കാർവൃത്തങ്ങളും ദേവസ്വം ബോർഡും വിശദീകരിച്ചു. ശബരിമലയിൽ സുരക്ഷയ്ക്കായി വനിതാപോലീസുകാരെ നിയോഗിക്കാൻ സർക്കാർ നടപടി തുടങ്ങി. വിവിധ ജില്ലകളിൽനിന്ന് ശബരിമല പ്രത്യേക ഡ്യൂട്ടിക്ക് സന്നദ്ധത അറിയിച്ചവരുടെ പട്ടിക പോലീസ് ആസ്ഥാനത്ത് ക്രോഡീകരിച്ചു തുടങ്ങി. എന്നാൽ, തുലാമാസ പൂജയ്ക്ക് പമ്പവരെ മാത്രമേ വനിതാ പോലീസ് ഉണ്ടാകൂ. ഇതുസംബന്ധിച്ച് ഏകദേശ തീരുമാനമായി. സ്ത്രീകൾ ശബരിമലയിലേക്ക് കൂടുതലായി എത്തുന്ന സാഹചര്യമുണ്ടായാൽ മാത്രമേ സന്നിധാനത്ത് വനിതാപോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയുള്ളൂവെന്നാണ് വിവരം. ദേവസ്വം ബോർഡും പോലീസുമായി തിങ്കളാഴ്ച നടക്കുന്ന യോഗത്തിനുശേഷം ഇതുസംബന്ധിച്ച അന്തിമരൂപമുണ്ടാകും. എൻ.എസ്.എസും പന്തളം രാജകൊട്ടാരവുമായി കൂടിയാലോചിച്ചാണ് ചർച്ചയിൽനിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, എൻ.എസ്.എസ്. എന്നിവർ സംയുക്തമായി സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകുന്ന പശ്ചാത്തലത്തിലാണ് ഇൗ തീരുമാനം. ഹർജിയിലുള്ള തീരുമാനം അറിഞ്ഞശേഷംമതി ചർച്ച എന്നാണ് ഇവർക്ക് കിട്ടിയിരിക്കുന്ന വിദഗ്ധോപദേശം. സമവായത്തിനല്ല, വിധി നടപ്പാക്കാനാണ് ചർച്ചയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം പറഞ്ഞതും ചർച്ചയിൽനിന്ന് ഇവരെ പിന്തിരിപ്പിച്ചു. സർക്കാരും ബോർഡും ചേർന്നെടുത്ത തീരുമാനം അംഗീകരിപ്പിക്കാനാണ് ചർച്ചയ്ക്ക് വിളിച്ചിട്ടുള്ളതെന്നും കൊട്ടാരം പ്രതിനിധികൾ ഇതിൽ പങ്കെടുക്കില്ലെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമയും സെക്രട്ടറി പി.എൻ. നാരായണവർമയും പറഞ്ഞു. 'ശബരിമലവിഷയം സംസാരിക്കാൻ ആരുവന്നാലും സർക്കാർ എതിരല്ല. തന്ത്രികുടുംബം വന്നാൽ അപ്പോൾ നോക്കാം' എന്നായിരുന്നു ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. വിധി നടപ്പാക്കുന്നതിനെതിരേ വിവിധ ജില്ലകളിൽ ഞായറാഴ്ചയും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും അല്ലാതെയും വൻ പ്രതിഷേധമുണ്ടായി. എന്നാൽ, പ്രതിഷേധങ്ങൾ തെറ്റിദ്ധാരണമൂലമാണെന്നും രണ്ടുദിവസം കഴിയുമ്പോൾ മാറുമെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സർക്കാരിന് ഇതിൽ കൂടുതലൊന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടതിനാലാകാം തന്ത്രിമാർ ചർച്ചയ്ക്കുവരാത്തതെന്നും മന്ത്രി പറയുന്നു. കഴിഞ്ഞദിവസം പന്തളംകൊട്ടാരത്തെ അധിേക്ഷപിച്ച് സംസാരിച്ച മന്ത്രി ജി. സുധാകരനെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് കൊട്ടാരം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനയിൽ കൊട്ടാരം ശക്തമായി പ്രതിഷേധിച്ചു. വിധി നടപ്പാക്കേണ്ടത് ബാധ്യത കോടതിവിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ആർക്കും പുനഃപരിശോധാനാഹർജി നൽകാം. സർക്കാരിന് മുൻവിധിയില്ല. ശബരിമലയിൽ സ്ത്രീകൾ കൂടുതലായി വരുമെന്ന് കരുതുന്നില്ല. എത്തുന്ന സ്ത്രീകൾക്ക് സൗകര്യങ്ങൾ നൽകും. ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനകം രണ്ടുതവണ അവലോകനയോഗം നടന്നു. വനിതാപോലീസിനെ നിയോഗിക്കുന്നതടക്കമുള്ളവ പോലീസും ദേവസ്വംബോർഡും ചേർന്ന് തീരുമാനിക്കും. -സർക്കാർ പുതിയ വിധിവരട്ടെ, അപ്പോൾ നോക്കാം പുനഃപരിശോധനാഹർജിയിൽ ഇപ്പോഴത്തേതിനുപകരം പുതിയ വിധി വന്നാൽ അത് നടപ്പാക്കും. അതുവരെ സ്ത്രീകളെ വിലക്കാൻ നിയമമില്ല. കോടതിയലക്ഷ്യമാകും. സ്ത്രീകൾക്ക് പോകാനും പോകാതിരിക്കാനും അവകാശമുണ്ട്. അവരെ കൊണ്ടുപോകാനും വരാനും സർക്കാരില്ല. ഇപ്പോഴുള്ള വിധി സർക്കാരിന് അനുസരിച്ചേ പറ്റൂ. -എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചർച്ച നേരത്തേ വേണ്ടിയിരുന്നു നേരത്തേതന്നെ ചർച്ച നടത്തേണ്ടിയിരുന്നു. അതുചെയ്യാതെ എല്ലാം തീരുമാനിച്ചശേഷം നടപ്പാക്കേണ്ടത് എങ്ങനെയെന്ന് ആലോചിക്കാൻ നടത്തുന്ന പ്രഹസനമാണ് ചർച്ച. സുപ്രീംകോടതിയെ നിയമപരമായി സമീപിക്കാനുള്ള എല്ലാ നീക്കങ്ങളും പൂർത്തിയായി. വക്കാലത്തും സത്യവാങ്മൂലവും മറ്റ് രേഖകളും അഭിഭാഷകന് കൈമാറിക്കഴിഞ്ഞു. തുറന്നകോടതിയിൽ കേസ് വാദിക്കണമെന്നാണ് പന്തളം കൊട്ടാരത്തിന്റെ ആവശ്യം. -പന്തളം കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ സംഘപരിവാർ, യു.ഡി.എഫ്. യോഗങ്ങൾ ഇന്ന് ശബരിമല വിഷയത്തിൽ ഇനിയുള്ള പ്രതിഷേധവും തുടർനടപടികളും എങ്ങനെയെന്ന് ആലോചിക്കാൻ സംഘപരിവാർ സംഘടനകൾ തിങ്കളാഴ്ച കൊച്ചിയിൽ യോഗംചേരും. തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ്. യോഗവും ശബരിമല പ്രതിസന്ധി ചർച്ചചെയ്യും.


from mathrubhumi.latestnews.rssfeed https://ift.tt/2yjjGGl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages