മുംബൈ: ഓഹരി വിപണിയിൽ തകർച്ച തുടരുന്നു. സെൻസെക്സ് 167 പോയന്റ് താഴ്ന്ന് 34209ലും നിഫ്റ്റി 51 പോയന്റ് നഷ്ടത്തിൽ 10264ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 466 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 710 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്പിസിഎൽ, യെസ് ബാങ്ക്, ഐഒസി, എസ്ബിഐ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ആക്സിസ് ബാങ്ക്, സൺ ഫാർമ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, ഹിൻഡാൽകോ, അദാനി പോർട്സ്, വിപ്രോ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, എൽആന്റ്ടി, റിലയൻസ്, ഭാരതി എയർടെൽ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വെള്ളിയാഴ്ച കനത്ത നഷ്ടത്തിലാണ് സൂചികകളിൽ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിലുണ്ടായ നഷ്ടം 792 പോയന്റാണ്. ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും ഇടിഞ്ഞത്.
from mathrubhumi.latestnews.rssfeed https://ift.tt/2OcQ5Jw
via
IFTTT
No comments:
Post a Comment