ഡെറാഡൂൺ: ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിനെ മറ്റൊരു ദക്ഷിണ കൊറിയ ആക്കാനാണ് താൻആഗ്രഹിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂണിൽ ഉത്തരാഖണ്ഡ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. ലോക രാജ്യങ്ങളെക്കാൾ കരുത്തരാണ് നമ്മമുടെ സംസ്ഥാനങ്ങൾ. ചെറു രാജ്യങ്ങളെക്കാൾ ശേഷി നമ്മുടെ സംസ്ഥാനങ്ങൾക്കുണ്ട്. 2001 ഒക്ടോബർ 7ന് താൻ ആദ്യതവണ ഗുജറാത്ത് മുഖ്യമന്ത്രി ആയപ്പോൾ തനിക്ക് സർക്കാർ സംവിധാനങ്ങൾ എന്താണെന്ന് അറിയുമായിരുന്നില്ല. ഞാൻ ഭരണരംഗത്ത് തുടക്കക്കാരനായിരുന്നു. ആ സമയത്ത് ഒരു മാധ്യമപ്രവർത്തകൻ തന്റെ അടുക്കൽ വന്നു. ഗുജറാത്തിലെ വികസനങ്ങൾക്ക് താൻ ഏത് മാതൃകസ്വീകരിക്കും എന്നായിരുന്നു ചേദ്യം. സാധാരണഗതിയിൽ ഇംഗ്ലണ്ട്, അമേരിക്ക എന്നെല്ലാമാണ് ആളുകൾ പറയാറ്. പക്ഷെ താൻ ഒരു വ്യത്യസ്തമായ ഉത്തരം ആയിരുന്നു പറഞ്ഞത്. എനിക്ക് ഗുജറാത്തിനെ ദക്ഷിണ കൊറിയയെ പോലെ ആക്കണം എന്നായിരുന്നു താൻ പറഞ്ഞത്.മാധ്യമപ്രവർത്തകന് ഒന്നും മനസ്സിലായില്ല. ഗുജറാത്തും ദക്ഷിണകൊറിയയും തമ്മിൽ ജനസംഖ്യയിലുള്ള സാമ്യത പറഞ്ഞുകൊടുത്തു. താനത് സൂക്ഷ്മമായി പഠിച്ചുവെന്നും അതേ ദിശയിൽ മുന്നോട്ട് നീങ്ങിയാൽ നമുക്ക് ഒരുപാട് മുന്നേറാമെന്നും താൻ അന്ന് പറഞ്ഞു. രാജ്യത്തെ വ്യവസായ സൗഹൃദമാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ നികുതി സംവിധാനം നാം പരിഷ്കരിച്ചു കഴിഞ്ഞു. നികുതി സംവിധാനം കൂടുതൽ വേഗതയുള്ളതും സുതാര്യവുമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ബാങ്കിങ് സംവിധാനവും ശക്തിപ്പെടുകയാണ്. കഴിവ്, നയം, പ്രവർത്തനം എന്നിവയാണ് പുരോഗതിയിലേക്കുള്ള ഉറവിടങ്ങൾ. സർക്കാർ 400 റെയിൽവേ സ്റ്റേഷനുകൾ ആധുനികവത്കരിക്കാൻ പോകുകയാണ്. പുതിയ 100 വിമാനത്താവളങ്ങളുംഹെലിപ്പാടുകളും ഉടൻ നിർമിക്കും. ആരോഗ്യ രംഗത്ത് വലിയ നിക്ഷേപത്തിനുള്ള സാധ്യത ഒരുക്കുകയാണ് ആയുഷ്മാൻ ഭാരത് യോജന എന്ന പദ്ധതിയിലൂടെ സർക്കാർ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്ക്കരി, പിയൂഷ് ഗോയൽ, രവി ശങ്കർ പ്രസാദ് എന്നിവരും പരിപാടിയിൽ സംസാരിച്ചു. content highlights:Wanted To Turn Gujarat Into South Korea, Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/2QyxELT
via
IFTTT
No comments:
Post a Comment