അര്‍ച്ചന പറയുന്നത് ശുദ്ധ കള്ളമാണ്; നടപടി സ്വീകരിക്കുമെന്ന് ബി.ഉണ്ണികൃഷ്ണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

അര്‍ച്ചന പറയുന്നത് ശുദ്ധ കള്ളമാണ്; നടപടി സ്വീകരിക്കുമെന്ന് ബി.ഉണ്ണികൃഷ്ണന്‍

മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന് സിനിമയുടെ സെറ്റിൽ മോശം അനുഭവമുണ്ടായി എന്ന് വെളിപ്പെടുത്തിയ നടി അർച്ചന പത്മിനിക്കെതിരെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ. ഡബ്ല്യു.സി.സിക്കും അർച്ചനയ്ക്കുമെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെഫ്ക്കയിൽ രണ്ടുതവണ പരാതി നൽകിട്ടും ബി. ഉണ്ണിക്കൃഷ്ണൻ ഒരു നടപടിയും എടുത്തില്ലെന്നാണ് അർച്ചന ആരോപിച്ചത്. ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കിൽ എന്നെ പോലെയുള്ള ആർട്ടിസ്റ്റുകളുടെ അനുഭവം എന്തായിരിക്കുമെന്ന് അർച്ചന ചോദിച്ചിരുന്നു. എന്നാൽ അർച്ചന ഉന്നയിച്ചആരോപണങ്ങൾ തെറ്റാണെന്നാണ് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കിയത്. ബി. ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ ശുദ്ധകള്ളമാണ്, അർച്ചന എന്നു പറഞ്ഞ പെൺകുട്ടി ഞങ്ങൾക്ക് ഒരു മെയിലയച്ചപ്പോൾ അപ്പോൾ നടപടി സ്വീകരിച്ചതാണ്. അപ്പോൾ തന്നെ അവരെ ഓഫീസിലേയ്ക്ക് ഞങ്ങളാണ് വിളിച്ചു വരുത്തിയത്. കുറ്റം ആരോപിച്ചയാളെയും വരുത്തി. ഞാനുമുണ്ടായിരുന്നു സിബി മലയിലും ഉണ്ടായിരുന്നു. ഞങ്ങൾ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനൽ ഒഫൻസാണെന്നാണ്. പോലീസ് കേസിന് വകുപ്പുള്ളതാണ് ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ല. നിങ്ങളോടൊപ്പം ഞങ്ങൾ പോലീസ് സ്റ്റേഷനിൽ വരാം. ഇപ്പോൾ തന്നെ നമുക്കു പരാതി ഫയൽ ചെയ്യാം. എല്ലാ നിയമസഹായവും അതിനുവേണ്ട കാര്യങ്ങളും ഞങ്ങൾ തന്നെ ചെയ്തു തരാം. ഒരു കാരണവശാലും ഞങ്ങൾ അതിനു തയാറല്ല എന്നാണ് അവർ പറഞ്ഞത്. സംഘടനപരമായ നടപടി മതി. അയാളെ അപ്പോൾ തന്നെ സംഘടനയിൽ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പോലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയതിനകത്ത് അർച്ചന എന്ന് പറയുന്ന കുട്ടി ഒപ്പിട്ടിട്ടുണ്ട്. അതിന് ശേഷം പ്രോഡക്ക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ ഞങ്ങൾക്കു കത്തയച്ചു


from mathrubhumi.latestnews.rssfeed https://ift.tt/2yj8zhl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages