ഹിസ്ബുള്‍ കമാന്‍ഡര്‍ക്ക് വേണ്ടി പ്രാര്‍ഥന; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഹിസ്ബുള്‍ കമാന്‍ഡര്‍ക്ക് വേണ്ടി പ്രാര്‍ഥന; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

അലിഗഡ്: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർക്ക് വേണ്ടി പ്രാർഥന നടത്തിയെന്നും ആരോപിച്ച് അലിഗഡ് മുസ്ലിം സർവകലാശാലയിലെ മൂന്ന് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. നേരത്തേ ഇവരെ സർവകലാശാലയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. കശ്മീർ സ്വദേശികളായ വസിം മാലിക്, അബ്ദുൾ മിർ എന്നിവരേക്കൂടാതെ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അലിഗഡ് എസ്.പി അജയ് സാഹ്നി വ്യക്തമാക്കി. കശ്മീരിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്ററായ മനൻ ബഷീർ വാനിക്ക് വേണ്ടി അറസ്റ്റിലായവർ പ്രാർഥനാ യോഗം സംഘടിപ്പിക്കാൻ ശ്രമിച്ചതായി എസ്.പി അജയ് സാഹ്നി അറിയിച്ചു. അനൗദ്യോഗികമായി യോഗം സംഘടിപ്പിക്കാൻ ശ്രമിച്ചതിന് ഒൻപത് വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അലിഗഡ് സർവകലാശാല വക്താവ് ഷഫാ കിദ്വായ് അറിയിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും 72 മണിക്കൂറിനകം റിപ്പോർട്ടു നൽകാൻ നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2pQ3ubJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages