അമ്മ(A.M.M.A)യാഗ്രഹിച്ചത് പരസ്യ പ്രതിഷേധത്തിനിറങ്ങിയ പോരാട്ട വീര്യമുള്ള ആ മൂന്ന് നടിമാരുടെ ഇറങ്ങിപ്പോക്കായിരുന്നു. ആ ഇറങ്ങിപ്പോക്കിലൂടെ മലയാള സിനിമാ ലോകത്തെയാകെ എതിർപ്പുകളില്ലാത്ത മനോഹര പ്രപഞ്ചമാക്കാമെന്ന് അമ്മയുടെ കടിഞ്ഞാൺ വലിക്കുന്നവർ വ്യാമോഹിച്ചിട്ടുണ്ടാവണം. കുറ്റാരോപിതനായ നടനെ എളുപ്പത്തിൽ തിരിച്ചെടുക്കാമെന്നും അദ്ദേഹത്തിന് സിനിമാ മേഖലകളിൽ അവസരങ്ങളുടെ കൂടുതൽ വാതായനങ്ങൾ തുറന്നു കൊടുക്കാമെന്നും ആഗ്രഹിച്ചിരിക്കണം. അതിന് ശല്യക്കാരികളായ ആ നടിമാർ ഒഴിഞ്ഞുപോയാലുള്ളത്ര സ്വാസ്ഥ്യം മറ്റൊന്നുമില്ലല്ലോ. എന്നാൽ ഇനിയതൊന്നും എളുപ്പമാവില്ല. രാജിവെച്ച് പുറത്ത് പോകുന്നതു പോലെയല്ല ഉള്ളിലിരുന്ന് പോരാടുക എന്നത്. കളി തുടങ്ങിയതേയുള്ളൂ. ഇനി ആണധികാര കേന്ദ്രങ്ങളും താര അപ്രമാദിത്വവും കുലുങ്ങുക തന്നെ ചെയ്യും. വരാനിരിക്കുന്നത് വലിയ വിസ്ഫോടനമാണ്. "ഞങ്ങൾ അപമാനിക്കപ്പെട്ടിരിക്കുന്നു, മുറിവേൽക്കപ്പെട്ടിരിക്കുന്നു, അതിൽ കടുത്ത അമർഷവും ഞങ്ങൾക്കുണ്ട്" എന്നാണ് നടി പാർവ്വതി തിരുവോത്ത് പത്രസമ്മേളനത്തിനിടയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ആ എതിർപ്പും അമർഷവും കറുത്ത വസ്ത്രമണിഞ്ഞും ഉറക്കെ ശബ്ദമുയർത്തിയും അവറോരോരുത്തരും ഇന്ന് പ്രകടിപ്പിക്കുക തന്നെ ചെയ്തു. ഒരിക്കൽ പേര് പോലും പറയാതെ നടിമാർ എന്നാണ് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ പാർവ്വതിയെയും രേവതിയെയും അഭിസംബോധന ചെയ്തിരുന്നത്.എന്നാൽഅമ്മയുടെ പ്രസിഡന്റ് തങ്ങളെ വെറും നടിമാർ എന്ന്ചുരുക്കി കളഞ്ഞതിൽ തങ്ങൾക്ക് വലിയ പ്രതിഷേധമുണ്ടെന്ന് എത്ര ആർജ്ജവത്തോടെയും സർഗ്ഗാത്മകമായും ആണ്അവർ ഇന്ന് വ്യക്തമാക്കിയത്. ഒരൽപം പോലും ബഹുമാനം തരാതെ പേരുള്ള നാലാളറിയുന്ന വ്യക്തികൾ പോലുമായി ഇവരെ കാണാതെ, സിനിമയിൽ ഇവർ ചെലുത്തിയ സ്വാധീനം പോലും പരിഗണിക്കാതെ ഏതോ നടിമാർ എന്ന നിലയിൽ അഭിസംബോധന ചെയ്തതിന അവരിന്ന് പത്ര സമ്മേളനത്തിലൂടെ പ്രതിഷേധിക്കുക തന്നെ ചെയ്തു. മലയാള സിനിമാമേഖലയിൽ തങ്ങൾ എത്രവർഷമായെന്നും ഇനിഷ്യലടക്കമുള്ള പേരുകൾ നിരത്തിയും പാർവ്വതിയും രേവതിയും റിമയും രമ്യയും പദ്മപ്രിയയും തങ്ങളുടെ ഫിലിമോഗ്രഫി പറഞ്ഞു കൊണ്ട് സ്വയം പരിചയപ്പെടുത്തി. ആ ആദ്യ നീക്കത്തിൽ തന്നെ നിലപാടും രാഷ്ട്രീയവുമുണ്ട്. സിനിമാ മേഖലയിലെ ആൺ താരകേന്ദ്രീകൃത അപ്രമാദിത്വത്തിനെതിരെയുള്ള വിളംബര പ്രഖ്യാപനമായിരുന്നു അത്. ഇത്ര നാളും കാത്ത് നിന്നത് നീതി കിട്ടുമെന്നു കരുതി തന്നെയായിരുന്നു. എന്നാൽ എല്ലാം നാടകമായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കിയെന്നും സമയം നീളുന്തോറും പോരാട്ടത്തിന്റെ വേഗവും ശക്തിയും കൂടുമെന്ന മുന്നറിയിപ്പും ഡബ്ല്യുസിസിയുടെ പത്രസമ്മേളനം നൽകി. ഗൗരവമേറിയ ഒരു വിഷയത്തെ നിസ്സാരവത്കരിച്ചു പെരുമാറി എന്നത് മാത്രമല്ല. സഹപ്രവർത്തകയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിയായ ദിലീപ് എന്ന നടനെ AMMAയിൽ നിന്ന് പുറത്താക്കിയോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതും അതിൽ AMMA നിലപാടുകൾ കൊണ്ട് പ്രതിക്കൊപ്പം നിൽക്കുന്നതിലും പത്രസമ്മേളനത്തിൽ അവരോരുത്തരും പ്രതിഷേധം അറിയിച്ചു. ഇതിൽ മിസോജണി മാത്രമല്ല ചില കള്ളക്കള്ളികൾ ഉണ്ടെന്നു തന്നെ പദ്മപ്രിയയെ പോലുള്ളവർ ഭയംതെല്ലുമില്ലാതെ ചൂണ്ടിക്കാണിച്ചു. #MeToo കാമ്പയിനിൽ ചേർന്നു കൊണ്ട് തുറന്നു പറച്ചിലുകൾ നടത്തിയവർക്കൊപ്പമാണ് ലോകമെമ്പാടുമുള്ള സിനിമാ ഇൻഡസ്ട്രികൾ നിലകൊള്ളുന്നത്. ആമിർഖാനും അക്ഷയ്കുമാറും കരാറൊപ്പിട്ടതങ്ങളുടെ സിനിമകളിൽ നിന്ന് പോലുംആരോപണവിധേയരെമാറ്റി നിർത്തി.കുറ്റാരോപിതർ ഉൾപ്പെട്ട ടിവി ഷോകൾഹോട്സ്റ്റാർ അവസാനിപ്പിക്കുകയും ആരോപിതർ അഭിനയിക്കുന്ന ചിത്രങ്ങൾ ഫാന്റം ഫിലിംസ് പോലുള്ള കമ്പനികൾ വേണ്ടെന്ന് വെക്കുകയും ചെയ്തു. അതീജീവിച്ച സ്ത്രീ അവരുടെ സംഘടനയിലെ അംഗമല്ലാതിരുന്നിട്ടുകൂടി നടൻമാരുടെ സംഘടനയായ സിന്റാ (സിഐഎൻടിഎഎ) ലൈംഗികാരോപണം നേരിടുന്ന നടന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സിനിമാ മേഖലയിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ, സ്ത്രീ വിരുദ്ധ നീക്കങ്ങൾഅനുവദിക്കില്ലെന്ന നിലാപാടാണ്ബോളിവുഡ്കൈക്കൊണ്ടത്. എന്നാൽ മലയാള സിനിമാ ലോകത്തിന്റെ നിലപാടെവിടെയെന്നാണ് പത്ര സമ്മേളനത്തിനെത്തിയ മലയാള സിനിമാ മേഖലയിലെ ശക്തരായസ്ത്രീകളോരോരുത്തരും ചോദിച്ചത്. ഇവിടെ ആരോപിതനായ ദിലീപ് എന്ന നടൻ മിടൂ ക്യാമ്പയിനിലൂടെ ചൂണ്ടിക്കാട്ടപ്പെട്ട കുറ്റാരോപിതൻ അല്ല. കേരള പോലീസ് അന്വേഷിച്ച ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. മൂന്ന് തവണ കോടതി ജാമ്യം നിഷേധിച്ച പ്രതി. എന്നിട്ടും മലയാള സിനിമയിലെ മുൻനിര സംവിധായകനായ ബി ഉണ്ണികൃഷ്ണൻ ദിലീപിനെ വെച്ച് പുതിയ സിനിമ ചെയ്യാനൊരുമ്പെട്ടിരിക്കുകയാണ്. സഹപ്രവർത്തക നേരിട്ട ലൈംഗികാതിക്രമത്തിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ടപ്രതിക്ക് നേരെ സിംപതിയും തുണയും നിലപാടും എടുത്ത സംഘടനയിലെ അനീതിക്കെതിരേ അങ്കം കുറിച്ചില്ലെങ്കിൽ ചരിത്രത്തിൽ മലയാളം സിനിമാ മേഖലയുടെ സ്ഥാനം എവിടെയായിരിക്കും എന്ന തിരിച്ചറിവുള്ളവരാണ് പ്രതികരിച്ചിരിക്കുന്നത്. AMMA സംഘടനയുടെ നേതൃനിരയിൽ ഇരിക്കുന്നവരല്ല മലയാള സിനിമാ മേഖലയുടെ മുഴുവൻ നിലപാടും കൈക്കൊള്ളാൻ അർഹർ, ഈ മേഖല തങ്ങളുടേത് കൂടിയാണ്. നിങ്ങൾക്ക് തെറ്റിയാൽ ഞങ്ങൾ തിരുത്തുമെന്നുമാണ് അവർ മൊഴിഞ്ഞത്. കുറ്റം ചാരി പ്രതിഷേധിച്ചിറങ്ങി പോകാനല്ല ഭാവം. പകരം സംഘടനയിലെ ക്ഷുദ്രജീവികളെ അകറ്റി, ജെൻഡർ സെൻസിറ്റീവായി, ക്രിമിനലുകൾക്കെതിരേ ആർജ്ജവത്തോടെ നടപടിയെടുക്കുന്ന ഒരു സംഘടനയാക്കി AMMAയെ മാറ്റാനുള്ള പോരാട്ടത്തിനാണവർ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. അതിന്റെ ആദ്യഘട്ടമെന്നോണം പുള്ളിക്കാരൻ സ്റ്റാറാ സിനിമയുടെ സെറ്റിൽ വെച്ച് താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി അർച്ചന പദ്മിനി പത്രസമ്മേളനത്തിനിടെ വെളിപ്പെടുത്തിയിരുന്നു. 17കാരിയായ പെൺകുട്ടി നേരിട്ട അനുഭവത്തെ കുറിച്ചും നടി രേവതിയും ചില വെളിപ്പെടുത്തലുകൾ നടത്തി. ഇത്രയേറെ ലൈംഗികാതിക്രമങ്ങളുണ്ടായിട്ടും അത് പുറത്ത വരുന്നില്ലെന്നതും നടപടികളുണ്ടാവില്ലെന്നതും ചൂണ്ടിക്കാണിക്കാനായിരുന്നു ആ വെളിപ്പെടുത്തലുകൾ. ഇനിയും സാങ്കേതികമായ പടു ന്യായങ്ങളിൽ കടിച്ചു തൂങ്ങാതെ ദിലീപിനെ പുറത്താക്കുന്ന കാര്യത്തിൽ നിലപാടെടുക്കണം എന്ന തന്നെയാണ് അവർ ആവർത്തിച്ചു പറഞ്ഞത്. "തിലകനെ പുറത്താക്കിയത് ഒരു ജനറൽ ബോഡിയും കൂടാതെയാണ്. ദിലീപിന്റെ കാര്യം വരുമ്പോൾ മാത്രം എന്താണ് ഇത്തരം സാങ്കോതിക ന്യായങ്ങൾ" എന്ന് ചോദിച്ചത് രേവതിയാണ്.എന്റെ സുഹൃത്തുക്കളുടെ മക്കളിൽ പലരും സിനിമാ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അവർക്കായി ഈ മേഖലയെ സ്ത്രീ സൗഹൃദമാക്കണം സുതാര്യമാക്കണം. അതാണ് രേവതിയുൾപ്പെടയുള്ളവർ ലക്ഷ്യം വെക്കുന്നത്. "നിയമങ്ങൾ അവർ തന്നെ എഴുതുന്നു, അവർ തന്നെ തിരിച്ചെടുക്കുന്നു.പച്ചയായി പറഞ്ഞാൽ എല്ലാം നാടകങ്ങൾ" എന്ന ഗുരുതര ആരോപണമാണ് രമ്യാനമ്പീശൻAMMAക്കെതിരേ ഉയർത്തിയത്. നടിമാർ ഉറക്കെ പറഞ്ാലും ഇല്ലെങ്കിലും AMMaയുടെആ പൊയ്മുഖം എന്നേ വീണൂ. ഇനിയുണ്ടാവേണ്ടത് ശുദ്ധികലശമാണ്. അതിന് രാജിവെക്കാതെ ഉള്ളിൽ നിന്ന് പോരാടാനുറച്ച നിങ്ങളുടെ തീരുമാനത്തിന് ബിഗ് സല്യൂട്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2A7tg1d
via
IFTTT
No comments:
Post a Comment