ന്യൂഡല്‍ഹി: കറുപ്പ് നിയമവിദ്ധേയമാക്കണമെന്ന വിവാദ പ്രസ്ഥാവനയ്ക്ക് ശേഷം പഞ്ചാബിനെയും പാക്കിസ്ഥാനെയും താരതമ്യം ചെയ്ത് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ്ങ് സിദ്ദു വിവാദത്തില്‍. പഞ്ചാബിനെ തമിഴ്‌നാടിന്റെ സംസ്‌കാരവുമായി താരതമ്യം ചെയ്യുന്നതിനേക്കാല്‍ പാക്കിസ്ഥാനുമായി തുലനം ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു സിദ്ദുവിന്റെ പ്രസ്താവന.
താന്‍ ഒരിക്കല്‍ തമിഴ്‌നാട് പോയി ആകെ മനസ്സിലായത് ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമാണ്. അവിടുത്തെ ഭക്ഷണവും എനിക്ക് ഇഷ്ടമായില്ല. തമിഴ്‌നാട്ടിലെ ജീവിത രീതിയും സംസ്‌കാരവും പഞ്ചാബിനെക്കാളും തീര്‍ത്തും വ്യത്യസ്ഥമാണ്-നവജോത് സിംഗ് സിദ്ദു പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാനില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ എന്നോട് പഞ്ചാബിയിലും ഇംഗ്ലീഷിലുമാണ് സംസാരിച്ചത്. അതു കൊണ്ട് എനിക്ക് കൂടുതല്‍ അവരുമായി ഇടപഴകാന്‍ സാധിച്ചു, സിദ്ദു കൂട്ടിച്ചേര്‍ത്തു. അതേസമയം, വലിയ പ്രതിഷേധമാണ് ഇതിനെപ്പറ്റി ഉയര്‍ന്നിരിക്കുന്നത്.
മറ്റുള്ളവരെ പുകഴ്ത്തുന്നത് നല്ലതാണ്. പക്ഷെ സ്വന്തം രാജ്യത്തെ മോശമാക്കുന്ന തരത്തിലാകരുതെന്ന് ശിരോമണി അകാലി ദള്‍ പാര്‍ട്ടി വക്താവ് ദല്‍ജിത്ത് സിങ് ചീമ പറഞ്ഞു. തമിഴ്‌നാട്ടിലും സിദ്ദുവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
from mangalam.com https://ift.tt/2NCXkW1
via IFTTT
No comments:
Post a Comment