പുരുഷന്മാരുടെ ടോയ്ലെറ്റില്‍ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്; അനുശ്രീക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

പുരുഷന്മാരുടെ ടോയ്ലെറ്റില്‍ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്; അനുശ്രീക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടി അനുശ്രീയുടെ പ്രസ്താവന വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. ശബരിമലയില്‍ സമത്വം വേണമെന്ന് വാദിക്കുന്നവര്‍ സമത്വത്തിന് വേണ്ടി സ്ത്രീകള്‍ പുരുഷന്മാരുടെ ടോയ്ലെറ്റില്‍ പോകുന്നത് അംഗീകരിക്കുമോ, സ്ത്രീകള്‍ അമ്പലത്തില്‍ ഷര്‍ട്ട് ഊരുമോ എന്ന ചോദ്യങ്ങളുന്നയിച്ചാണ് അനുശ്രീ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇപ്പോള്‍ ഇതിനൊക്കെയുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ അഞ്ജന ശങ്കര്‍.

പുരുഷന്മാരുടെ ടോയ്ലെറ്റില്‍ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നതെന്നും യുദ്ധ ഭീതിയില്‍ തന്നെയാണ് നമ്മുടെ നാട്ടില്‍ അടച്ചുറപ്പുള്ള പബ്ലിക് ടോയ്ലറ്റുകളില്‍ പോലും സ്ത്രീകള്‍ പോകുന്നതെന്നും അഞ്ജന മറുപടി നല്‍കുന്നു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടില്‍ ആണെങ്കിലും സ്വന്തം സുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണെന്നും അഞ്ജന പറയുന്നു.

അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളില്‍ ഇടുമ്പോള്‍, ആത്മീയതയുടെ നടവാതില്‍ മാത്രമല്ല സ്ത്രീക്ക് മുന്നില്‍ കൊട്ടിയടക്കപെടുന്നത്. സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തില്‍ ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി. -അഞ്ജന വ്യക്തമാക്കുന്നു.

അഞ്ജനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഇ ലക്കം വനിതയില്‍ യമന്‍ യുദ്ധം കവര്‍ ചെയ്യാന്‍ ഞാന്‍ നടത്തിയ യാത്രയെ കുറിച്ചുള്ള ഒരു ഫീച്ചര്‍ വന്നിട്ടുണ്ട്. വളരെ സന്തോഷം. അതെ വനിതയില്‍ മുഖചിത്രം നടി അനുശ്രീ ആണ്. സമത്വത്തിനു വേണ്ടി സ്ത്രീകള്‍ പുരുഷന്മാരുടെ ടോയ്ലെറ്റില്‍ പോകുമോ, അമ്പലത്തില്‍ ഷര്‍ട്ട് ഉരുമോ എന്ന് ചോദിച്ച അനുശ്രീ.

Dear #Anushree
ഒരു സ്ത്രീ ആയതിനാല്‍ മണിക്കൂറുകളോളം പട്ടാള വിമാനങ്ങളില്‍ യാത്ര ചെയ്തപ്പോള്‍ എനിക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ സാധിച്ചില്ല. ഞാന്‍ സമത്വത്തില്‍ വിശ്വസിക്കാത്ത കൊണ്ടല്ല. പുരുഷന്മാര്‍ക്ക് മാത്രം ഉള്ളു ടോയ്‌ലറ്റ് . അത് ഉപയോഗിക്കാന്‍ തക്ക ലിംഗം എനിക്കില്ലതാനും.

യുദ്ധ ഭീതിയില്‍ തന്നെആണ് നമ്മുടെ നാട്ടില്‍ അടച്ചുറപ്പുള്ള പബ്ലിക് ടോയ്‌ലറ്റുകളില്‍ പോലും സ്ത്രീകള്‍ പോകുന്നത്. പുരുഷന്മാരുടെ ടോയ്ലെറ്റില്‍ ഒളിഞ്ഞുനോക്കാന്‍ ഉള്ള swathantryam allalo സ്ത്രീ ആവശ്യപ്പെടുന്നത് സുഹൃത്തേ.

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സ്വന്തം വീട്ടില്‍ ആണെങ്കിലും സ്വന്തംസുരക്ഷ സ്ത്രീക്ക് ഒരു തലവേദനയാണ്.
മൂത്രം ഒഴിക്കുന്ന കാര്യത്തില്‍ തൊട്ടു രാജ്യം ഭരിക്കുന്ന കാര്യത്തില്‍ വരെ, എന്തിനു സ്വയം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതല്‍ സ്വന്തം ശരീരം എങ്ങിനെ എപ്പോ ഉപയോഗിക്കണം എന്ന സ്വാതന്ത്ര്യം ഇന്നും പല സ്ത്രീകള്‍ക്കും സ്വപ്നം പോലും കാണാന്‍ പറ്റാത്തതാണ്.

അശുദ്ധിയുടെയും വിശുദ്ധിയുടെയും കൂച്ചുവിലങ്ങു മാറി മാറി അവളുടെ കാലുകളില്‍ ഇടുമ്പോള്‍, ആത്മീയതയുടെ നടവാതില്‍ മാത്രമല്ല സ്ത്രീക്ക് മുന്നില്‍ കൊട്ടിയടക്കപെടുന്നത്.
സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തില്‍ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി.

ചില ടോയ്‌ലറ്റുകളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം ആണ് നിങ്ങള്‍ ഉന്നയിച്ച വാദത്തിനു ഉള്ളത്.
കഷ്ട്ടം !ടോയ്‌ലറ്റുകളില്‍

# An അടിച്ച



from mangalam.com https://ift.tt/2pRcGN0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages