ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം വേഗത്തിലായതില്‍ ആശങ്ക; നാളെ ഞങ്ങള്‍ ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നു: സി.അനുപമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം വേഗത്തിലായതില്‍ ആശങ്ക; നാളെ ഞങ്ങള്‍ ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നു: സി.അനുപമ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ ആശങ്കപ്രകടിപ്പിച്ച് പരാതിക്കാരിക്ക് ഒപ്പമുള്ള കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം വേഗത്തിലായതില്‍ ആശങ്കയുണ്ട്. രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ഇവിടെ നീതിയും സുരക്ഷയും ലഭിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് സി.അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജാമ്യം വേഗത്തിലായതില്‍ ആശങ്കയും വിഷമവുമുണ്ട്. നാളെ ഞങ്ങള്‍ ഈ ഭൂമുഖത്തുതന്നെ ഉണ്ടാകുമോ എന്നറിയില്ല. ഞങ്ങളുടെ സുരക്ഷയും ഇതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഫ്രാങ്കോ കേരളത്തില്‍ നിന്നാലും പുറത്തുനിന്നാലും ചെയ്യാനുള്ളതെല്ലാം ചെയ്യും. അതില്‍ ഒരു വ്യത്യാസവുമില്ല. ഞങ്ങളെ ഇല്ലാതാക്കണമെന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് കേരളത്തില്‍ നിന്നുകൊണ്ട് തന്നെ വേണമെന്നുമില്ല. പുറത്തുമാറിന്നാല്‍ മതി. കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ഇപ്പോഴും അറിയില്ല. നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴും വിശ്വാസമുണ്ട്. നീതി കിട്ടുമെന്ന് വിശ്വാസമുണ്ട്. അന്വേഷണം നല്ലരീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നാണ് കരുതുന്നത്.

ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ പോയി കണ്ടതെല്ലാം സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാരാണ്. ഞങ്ങള്‍ക്ക് പിന്തുണയുമായി സഭയില്‍ ആരും വരുന്നില്ല. ഞങ്ങള്‍ സീറോ മലബാര്‍ സഭയിലെ അംഗമല്ല എന്ന വ്യത്യാസം അവര്‍ കാണിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയും സീറോ മലബാര്‍ സഭയില്‍ അല്ലല്ലോ ജോലി ചെയ്തുകൊണ്ടിരുന്നത്. ഫ്രാങ്കോയും ലാറ്റിന്‍ സഭയിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. എന്തുകൊണ്ട് സഭ ഞങ്ങള്‍ മാത്രം സീറോ മലബാര്‍ ആകുന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നുണ്ടെന്നും സി.അനുപമ ചോദിക്കുന്നു.

പുറത്ത് സുരക്ഷയുണ്ടെങ്കിലും അകത്ത് സുരക്ഷയില്ല. അതുകൊണ്ടാണ് നാളെ ഞങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ലെന്ന് ആശങ്കപ്പെടുന്നത്. ഇവിടെനിന്ന് മാറാന്‍ മിഷണറീസ് ഓഫ് ജീസസ് സഭയില്‍ നിന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇവിടെ വന്ന് താമസിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഒരിക്കല്‍ പോലും മാറ്റിനിര്‍ത്താത്ത ഐസിഎസ്ഇ സ്‌കൂളിലെ രണ്ട് പ്രിന്‍സിപ്പല്‍മാരാണിവര്‍. എന്തുകൊണ്ട് അവര്‍ക്ക് അവധി നല്‍കി ഇവിടേക്ക് അയച്ചുവെന്നതില്‍ സംശയമുണ്ട്.

ബിഷപ്പിന്റെ വിചാരണ അടക്കമുള്ള കാര്യങ്ങളില്‍ നീതിന്യായ വ്യവസ്ഥ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാക്ഷികളെയും മറ്റും സ്വാധീനിക്കാനുള്ള സാധ്യത കാണുന്നുണ്ട്. എത്രമാത്രം അത് നടക്കുമെന്ന് കാണുന്നില്ല. ഫ്രാങ്കോ പുറത്തിറങ്ങിയ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഊര്‍ജിതമായ ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പാണെന്നും സി.അനുപമ പറഞ്ഞു.
[IMG]



from mangalam.com https://ift.tt/2pULrBg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages