ബാങ്ക് മീറ്റിങ്ങിനിടെ സീലിങ്ങില്‍ നിന്ന് പെരുമ്പാമ്പ് താഴേയ്ക്ക്: ചിതറിയോടി ജീവനക്കാര്‍, വീഡിയോ വൈറലാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ബാങ്ക് മീറ്റിങ്ങിനിടെ സീലിങ്ങില്‍ നിന്ന് പെരുമ്പാമ്പ് താഴേയ്ക്ക്: ചിതറിയോടി ജീവനക്കാര്‍, വീഡിയോ വൈറലാകുന്നു

ഷാങ്ഹായ്: ബാങ്കിന്റെ ഓഫീസ് മീറ്റിങ്ങിനിടെ സീലിങ്ങില്‍ നിന്ന് പെരുമ്പാമ്പ് താഴേയ്ക്ക് വീണു. തെക്കന്‍ ചൈനയില്‍ നാനിങ് സിറ്റിയില്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കോമേഴ്‌സ്യല്‍ ബാങ്കിന്റെ ഷിങ്‌ചെങ് ശാഖയില്‍ നടന്ന മീറ്റിങ്ങിനിടെയാണ് അഞ്ച് അടി നീളമുള്ള പെരുമ്പാമ്പ് താഴേയ്ക്ക് പതിച്ചത്. വെള്ളിയാഴ്ചയാണ് ഓഫീസ് ജീവനക്കാരെ നടുക്കിയ സംഭവം. സിസിടിവി ക്യാമറയിലാണ് പെരുമ്പാമ്പ് വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

അഞ്ചു കിലോയോളം തൂക്കമുള്ള പെരുമ്പാമ്പാണ് സീലിങ്ങില്‍ നിന്ന് താഴേയ്ക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഓഫീസില്‍ ജീവനക്കാര്‍ നിന്നുകൊണ്ടുള്ള മീറ്റിങങ്ങിനിടയില്‍ രണ്ടു ജീവനക്കാരുടെ ഇടയിലേയ്ക്കാണ് പാമ്പ് വീണത്. ജീവനക്കാര്‍ ചിതറിയോടുന്നതും, പാമ്പ് തറയിലൂടെ ഇഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.

വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ അധികൃതരെത്തി പാമ്പിനെ പിടികൂടി. പിടികൂടിയ പാമ്പിനെ വന്യജീവി റെസ്‌ക്യൂ റിസേര്‍ച്ച് സെന്റിനു കൈമാറി.



from mangalam.com https://ift.tt/2NHjVk4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages