തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം ഉണ്ടാകുമെന്ന് കടുപ്പിച്ച് പി.എസ് ശ്രീധരന്‍ പിള്ള. 18 നു ശബരിമല നട തുറക്കുമ്പോള്‍ വിശ്വാസികള്‍ എന്തു നിലപാട് സ്വീകരിച്ചാലും ബിജെപി പിന്തുണയ്ക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
സര്‍ക്കാര്‍ തന്ത്രി കുടുംബവുമായി നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ല. സര്‍ക്കാരിന് ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ 24 മണിക്കൂര്‍ കൂടെ നല്‍കുന്നുവെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയുടെ സമാപനസമ്മേളനത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
ശബരിമല സംരക്ഷണ യാത്ര പട്ടത്തു നിന്നാരംഭിച്ച് സെക്രട്ടറിയേറ്റ് നടയില്‍ ഇന്നു സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കും. അതേസമയം പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടം പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ 17 ന് സംഘടിപ്പിക്കും.
from mangalam.com https://ift.tt/2QP6iBy
via IFTTT
No comments:
Post a Comment