തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനം ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ഏറെ ശ്രദ്ധനേടിയ ഗാനം നൃത്തരൂപത്തില്‍ അവതരിപ്പിച്ച് നര്‍ത്തകി അഞ്ജലി ഹരി. ഗാനത്തിന് താരം നൃത്തം ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതല്‍ ദൂരങ്ങള്‍ താണ്ടുകയാണ് പത്മ സുബ്രമണ്യത്തിന്റെ ശിഷ്യയുടെ ആഗ്രഹം.
കനകകുന്നില്‍ വെച്ച് തരംഗമായ ഗാനത്തിന് ചുവടു വയ്ക്കുമ്പോള്‍ ഇത് ഇത്രയും ശ്രദ്ധ നേടുമെന്ന് അഞ്ജലി കരുതിയിരുന്നിരിക്കില്ല. പരിശീലനത്തിനിടെ ചെയ്ത ഒരു നൃത്തം ജനഹൃദയങ്ങള്‍ കീഴടക്കുമെന്നും താരം കരുതിയില്ല. ഒരു റേഡിയോ ചാനലിന്റെ പരിപാടിയില്‍ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തിന് അഞ്ജലി നൃത്തം ചെയ്യുന്നതും ഇപ്പോള്‍ വൈറലായിട്ടുണ്ട്. സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ടായിരുന്നു ആ ഗാനത്തിന് അഞ്ജലി ജീവന്‍ നല്‍കിയത്.
മൂന്നാം ക്ലാസ് മുതല്‍ നൃത്തം അഭ്യസിക്കുന്ന അഞ്ജലി ഇന്ന് നാനൂറിലേറേ കുട്ടികളുടെ ഗുരുവാണ്.ഭരതനാട്യവും മോഹനിയാട്ടവും ജീവിതതപസ്യയാക്കിയിരിക്കുന്ന അജ്ഞലിയുടെ ലക്ഷ്യം നൃത്തത്തില്‍ കൂടുതല്‍ ഉയരങ്ങളാണ്. തൃശ്ശൂര്‍ സ്വദേശിനിയായ അജ്ഞലി കോട്ടയത്തിന്റെ മരുമകളാണ്. നൃത്തം തരംഗമായതോടെ സിനിമയിലേക്ക് ധാരാളം ക്ഷണങ്ങള്‍ എത്തുന്നുണ്ട്. പക്ഷെ നര്‍ത്തകിയായി കൂടുതല്‍ വേദികള്‍ നിറയുകയാണ് ലക്ഷ്യം. നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമയില്‍ നോക്കാം എന്നും അഞ്ജലി പറയുന്നു.
from mangalam.com https://ift.tt/2Ab4Y6B
via IFTTT
No comments:
Post a Comment