സൗദിക്ക് റെഡ് കാര്‍ഡ്; ബ്രസീലിന് രണ്ട് ഗോള്‍ വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

സൗദിക്ക് റെഡ് കാര്‍ഡ്; ബ്രസീലിന് രണ്ട് ഗോള്‍ വിജയം

ജിദ്ദ:സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീലിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ ബ്രസീൽ സൗദിയെ തോൽപ്പിച്ചത്. ദുർബ്ബലരായ സൗദിക്കെതിരെ മുൻനിര ടീമിനെയാണ് ബ്രസീൽ ഇറക്കിയത്. എന്നിട്ടും ബ്രസീലിനെ രണ്ട് ഗോളിൽ പിടിച്ചുകെട്ടാൻ ദുർബ്ബലരായ സൗദിക്ക് കഴിഞ്ഞു. മത്സരത്തിലുടനീളം സൗദി ബ്രസീലിന് വെല്ലുവിളി സൃഷ്ടിച്ചു. കുട്ടിന്യോയും നെയ്മറും ജീസസും ചേർന്ന ബ്രസീലിന്റെ ആക്രമണ നിരയെ നേരിട്ട സൗദ്യ അറേബ്യ ആദ്യ പകുതിയിൽ ബ്രസീലിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ 43-ാം മിനിറ്റിൽ ജീസസിലൂടെ ബ്രസീൽ മുന്നിലെത്തി. നെയ്മറിന്റെ പാസിൽ നിന്ന് മനോഹരമായ ഒരു ഫിനിഷിങ്ങിലൂടെയാണ് ജീസസ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 85-ാം മിനിറ്റിൽ ഗോൾകീപ്പർ മുഹമ്മദ് അൽ വൈസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സൗദിക്ക് തിരിച്ചടിയായി. പിന്നീട് പത്ത് പേരുമായി അവർക്ക് മത്സരം പൂർത്തിയാക്കേണ്ടി വന്നു. ഇഞ്ചുറി ടൈമിൽ ബ്രസീൽ രണ്ടാം ഗോളും നേടി. ഇത്തവണയും നെയ്മറിന്റെ പാസാണ് ഗോളിലേക്ക് വഴിവെച്ചത്. അലക്സ് സാൻട്രോ ആയിരുന്നു ഗോൾസ്കോറർ. ബ്രസീലിന്റെ അടുത്ത മത്സരം ചൊവ്വാഴ്ച്ച അർജന്റീനക്കെതിരെയാണ്. Content Highlights: Brazil fail to sparkle in 2-0 win over Saudi Arabia


from mathrubhumi.latestnews.rssfeed https://ift.tt/2IS0MLD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages