വാഹനം നിർത്തിയതിനെച്ചൊല്ലി തർക്കം അടിയും ചവിട്ടുമേറ്റ് 55-കാരൻ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

വാഹനം നിർത്തിയതിനെച്ചൊല്ലി തർക്കം അടിയും ചവിട്ടുമേറ്റ് 55-കാരൻ മരിച്ചു

വേങ്ങര: റോഡിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം 55-കാരന്റെ ദാരുണമായ മരണത്തിൽ കലാശിച്ചു. പറപ്പൂർ പൊട്ടിപ്പാറ പൂവളപ്പിൽ കോയ (55) ആണ് ഒരുസംഘമാളുകളുടെ അടിയും ചവിട്ടുമേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കൽ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. റോഡിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോയയും മറ്റൊരാളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ചയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പൊട്ടിപ്പാറ സ്വദേശികൾതന്നെയായ ഒരുസംഘമാളുകൾ കോയയെ അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു. ബോധരഹിതനായ കോയയെ കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊട്ടിപ്പാറ സ്വദേശികളായ നൗഫൽ, ജബ്ബാർ, അസ്കർ, ഹക്കിം, മൊയ്തീൻഷാ എന്നിവരുടെപേരിൽ വേങ്ങര പോലീസ് കേസെടുത്തു. മരിച്ച കോയ ചുമട്ടുതൊഴിലാളിയാണ്. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഖബറടക്കും. ആസിയയാണ് ഭാര്യ. മക്കൾ: മുഹമ്മദലി, സിദ്ദീഖ്, നജ്മുന്നിസ, സുലൈഖ, റംല.


from mathrubhumi.latestnews.rssfeed https://ift.tt/2IR3MHW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages