മുഖ്യമന്ത്രി ബുധനാഴ്ച യു.എ.ഇ.യിൽ എത്തുന്നു, നവകേരളത്തിനായി മൂന്നുദിവസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

മുഖ്യമന്ത്രി ബുധനാഴ്ച യു.എ.ഇ.യിൽ എത്തുന്നു, നവകേരളത്തിനായി മൂന്നുദിവസം

ദുബായ്: പ്രളയക്കെടുതിയിൽ ഏറെ നാശം സംഭവിച്ച കേരളത്തിന്റെ പുനർനിർമാണത്തിന് പ്രവാസലോകത്തിന്റെ സഹായം തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഈമാസം 17-ന് യു.എ.ഇ.യിൽ എത്തും. മൂന്നുദിവസം അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും. ഈമാസം 18 മുതൽ 21 വരെയുള്ള ദിവസങ്ങളിലായി കേരളത്തിലെ ഭൂരിഭാഗം മന്ത്രിമാരും വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് യു.എ.ഇ.യിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ളവരും മുഖ്യമന്ത്രിയോടൊപ്പം എത്തുന്നുണ്ട്. മൂന്ന് എമിറേറ്റിലും മൂന്നുദിവസവും കാലത്ത് വ്യവസായ-വാണിജ്യ രംഗങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വൈകീട്ട് പ്രവാസി മലയാളികളോട് മുഖ്യമന്ത്രി സംസാരിക്കും. 17-ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 18-ന് അവിടത്തെ പരിപാടികളിൽ സംസാരിക്കും. അന്ന് വൈകീട്ട് ഇന്ത്യാ സോഷ്യൽ സെന്ററിലാണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടി. 19-ന് ദുബായിലായിരിക്കും പിണറായിയുടെ പരിപാടികൾ. വൈകീട്ട് അൽ നാസർ ലഷർ ലാൻഡിൽവെച്ച് മലയാളികളെ അഭിസംബോധന ചെയ്യുന്ന പരിപാടി സംഘടിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. ഇതുസംബന്ധിച്ച ആലോചനായോഗം വെള്ളിയാഴ്ച വൈകീട്ട് ദുബായിൽ നടന്നു. 20-ന് ഷാർജയിലും മുഖ്യമന്ത്രി പരിപാടികളിൽ സംബന്ധിക്കും. 21-ന് അദ്ദേഹം മടങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചന. യു.എ.ഇ.യിൽ നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിലാണ് ബിസിനസ് രംഗത്തെ പ്രമുഖരുമായുള്ള ആലോചനയോഗങ്ങൾ നടത്തുന്നത്. കേരളത്തിനായുള്ള സഹായം സ്വരൂപിക്കുന്നതിനൊപ്പം നവകേരള നിർമാണത്തിന് ആവശ്യമായ അഭിപ്രായങ്ങൾ തേടുന്നതും യാത്രയുടെ ലക്ഷ്യമാണ്. രാജ്യത്തുള്ള കേരള ലോകജനസഭാ അംഗങ്ങളും പരിപാടിയുടെ നടത്തിപ്പിനായി രംഗത്തുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2A94oGe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages