പാലക്കാട്: പി.കെ. ശശിക്കെതിരായ പരാതിയിൽ സി.പി.എമ്മിൽനിന്ന് നടപടിയുണ്ടായില്ലെങ്കിൽ പെൺകുട്ടി പരാതി പോലീസിന് കൈമാറുമെന്ന് സൂചന. പരാതിക്കാരിയായ പെൺകുട്ടി സ്വയം രംഗത്തുവരുമെന്നും പരാതി മാധ്യമങ്ങൾക്ക് കൈമാറുമെന്നും സൂചനയുണ്ട്. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചചെയ്തില്ലെന്ന വാർത്തയിൽ പെൺകുട്ടി നിരാശയിലാണ്. റിപ്പോർട്ട് പൂർണമായില്ല, സമർപ്പിച്ചിട്ടില്ല എന്ന രീതിയിലായിരുന്നു വാർത്തകൾ. റിപ്പോർട്ട് കഴിഞ്ഞ ദിവസംതന്നെ സമർപ്പിക്കുമെന്ന ഉറപ്പ് പെൺകുട്ടിക്ക് ലഭിച്ചിരുന്നു. ശനിയാഴ്ച റിപ്പോർട്ട് സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും എത്തുമെന്ന വിശ്വാസം പെൺകുട്ടിയും കൂടെയുള്ളവരും ഇതുവരെ കൈവിട്ടിട്ടില്ല.കാര്യമായ നപടപടികളില്ലാതെപോവുകയാണെങ്കിൽ ശനിയാഴ്ചയോടെ വിഷയം അപ്രധാനമാവുമെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് പരാതി പോലീസിന് കൈമാറുമെന്ന സൂചന പുറത്തുവന്നിരിക്കുന്നത്.അന്വേഷണ റിപ്പോർട്ട് വൈകുന്നത് പ്രശ്നം തണുപ്പിക്കാനും പി.കെ. ശശി എം.എൽ.എ.യെ സഹായിക്കാനുമാണെന്ന് സംശയം നേരത്തേമുതൽ ഉണ്ടായിരുന്നു. ഇതു മുന്നിൽക്കണ്ട് പെൺകുട്ടി ആദ്യമേ പോലീസിൽ പരാതിനൽകാൻ ഒരുങ്ങിയിരുന്നതായും പറയുന്നു. പാർട്ടി അന്വേഷണം നടക്കുന്നതിനിടെ ഇത്തരമൊരു നീക്കം ഉചിതമല്ലെന്ന് കൂടെനിൽക്കുന്നവർ പറഞ്ഞതിനെത്തുടർന്ന് പെൺകുട്ടി പിന്തിരിയുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2pQodMw
via
IFTTT
No comments:
Post a Comment