വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞു; ഏഴ് കുട്ടികള്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞു; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ നിയന്ത്രണം തെറ്റിയ സ്കൂൾ ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഏഴ് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ചൊവ്വര പുന്നക്കുളം പട്ടം താണുപിള്ള മെമ്മോറിയൽ സ്കൂളിലെ മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. മിഥുൻ (11), മിഥുൽ (5) , അനന്തു (10), സജില (11), ഭദ്ര (8), അഭിരാമി (11), തീർത്ഥ (10) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന റോഡിലാണ് അപകടം നടന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2ShbM9K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages