മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടംതുടരുന്നു. സെൻസെക്സ് 286 പോയന്റ് താഴ്ന്ന് 33747ലും നിഫ്റ്റി 83 പോയന്റ് നഷ്ടത്തിൽ 10141ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 292 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 979 ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. വിപ്രോ, ഐഒസി, ടിസിഎസ്, എച്ച്സിഎൽ ടെക്, എൻടിപിസി, എച്ച്പിസിഎൽ, എംആന്റ്എം, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യ ബുൾസ് ഹൗസിങ്, ഭാരതി എയർടെൽ, ഇൻഫോസിസ്, വേദാന്ത, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, യുപിഎൽ, ടാറ്റ മോട്ടോഴ്സ്, റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2yXG606
via
IFTTT
No comments:
Post a Comment