ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കണം; കേന്ദ്രം ഒളിച്ചുകളിക്കുന്നു- പി.കെ.കുഞ്ഞാലിക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കണം; കേന്ദ്രം ഒളിച്ചുകളിക്കുന്നു- പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകണമെന്ന് എംപിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായപി.കെ.കുഞ്ഞാലിക്കുട്ടി. വിശ്വാസത്തെ മാനിക്കണം. യുഡിഎഫ് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ലീഗ് നേരത്തെ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാർ സുപ്രീംകോടതിയിൽ നൽകിയ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന സത്യവാങ്മൂലം ലീഗ് അംഗീകരിച്ചതാണ്. സ്ത്രീശാക്തീകരണവുംപരിഷ്കാരങ്ങളും എല്ലാമേഖലയിലും വേണ്ടത് തന്നെയാണ്. അത് പോലെ തന്നെ ഈശ്വര വിശ്വാസികളുടെ വിശ്വാസങ്ങളും മാനിക്കണം. അതെല്ലാം കൂട്ടിയോജിപ്പിച്ച് പോകേണ്ട കാര്യമാണ്. അതേ സമയം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഒളിച്ചുകളി സംശയാസ്പദമാണ്. പല താത്പര്യങ്ങളും മുന്നിൽ കണ്ടാണ് കേന്ദ്രം നിലപാടുകളെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാതയോരങ്ങളിലെ മദ്യഷാപ്പുകൾക്ക് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയപ്പോൾ പാതകളുടെ പേര് മാറ്റിമറിച്ചത് പോലെ താത്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ശബരിമല വിഷയങ്ങളിലും നപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയക്കെടുതിക്കിടെ സംശയമുണ്ടാക്കുന്ന രീതിയിൽ നടന്ന ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുകൾ ഇടപാടുകൾ തെറ്റാണ്. ഇടപാടുകൾ സുതാര്യമാക്കണം. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് ഞങ്ങളും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹംവാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2RoSFKm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages