അതിരൂപതാ ഭൂമിയിടപാട് അന്വേഷിക്കാന്‍ അഞ്ചംഗ സമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

അതിരൂപതാ ഭൂമിയിടപാട് അന്വേഷിക്കാന്‍ അഞ്ചംഗ സമിതി

കൊച്ചി:വിവാദമായ എറണാകുളം-അങ്കമാലി അതി രൂപതാ ഭൂമിയിടപാട് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയമിച്ചു. അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മാനത്തോടത്താണ് സമിതിയെ നിയമിച്ചത്. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃതമോ കണക്കിൽപെടാത്തതോ ആയ പണമിടപാട് നടന്നോ എന്നാണ് സമിതി പരിശോധിക്കുക. രാജഗിരി കോളജിലെ അധ്യാപകനായ ഡോ. ജോസഫ് ഇഞ്ചോടിയാണ് സമിതി കൺവീനർ. അഞ്ചംഗ സമിതിയിൽ ഒരേയൊരു വൈദികൻ മാത്രമാണ് അംഗമായിട്ടുള്ളത്. വിവാദ ഭൂമിയിടപാടിന് പുറമെകഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമിതി പരിശോധിക്കും. അതിരൂപതയിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനുള്ള നിർദേശങ്ങളും കമ്മിറ്റി അറിയിക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/2ybpdP1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages