ശ്രീചക്ര ഡിസ്റ്റിലറീസ്‌ കടലാസ് കമ്പനിയോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

ശ്രീചക്ര ഡിസ്റ്റിലറീസ്‌ കടലാസ് കമ്പനിയോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: വിവാദമായ ശ്രീചക്ര ഡിസ്റ്റിലറീസ് പ്രവർത്തിക്കുന്നത് പെരുമ്പാവൂരിലെ കടമുറിയിൽ. പെരുമ്പാവൂരിലെ ക്ലാസിക് ടവർ എന്ന കെട്ടിടത്തിലാണ് ശ്രീചക്ര ഡിസ്റ്റലറീസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ഡിസ്റ്റിലറിക്ക് അനുമതി ലഭിച്ചിട്ടും ഇതെവിടാണ് എന്ന്കമ്പനി വൃക്തമാക്കിയിരുന്നില്ല.ഡിസ്റ്റിലറിക്ക് അനുമതി കൊടുത്തത് ചട്ടവിരുദ്ധമാണെന്ന ആരോപണങ്ങൾ ഉയർന്നിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ഡിസ്റ്റിലറിക്ക് ലൈസൻസ് നൽകിയ രേഖകളിൽ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്നാണ് ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഒരു കടമുറിയിലാണെന്ന് കണ്ടെത്തിയത്. ക്ലാസിക് ടവർ എന്ന ഇരുനില കെട്ടിടത്തിലെ രണ്ട് ഷട്ടറുകളോടുകൂടിയ കടമുറിയിലാണ് ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ഏകദേശം 10 കോടിയോളം രൂപയുടെ നിക്ഷേപം വരുന്ന ഡിസ്റ്റിലറിക്ക് കൃത്യമായി ഒരു ഓഫീസ് പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വസ്തുത. ഈ കടമുറിക്ക് മുന്നിൽ ഒരു ബോർഡ് പോലും ഇല്ല. ശ്രീചക്ര ഡിസ്റ്റിലറീസ് ഒരു പേപ്പർ കമ്പനിയാണോയെന്ന സംശയം ജനിപ്പിക്കുന്ന വിവരങ്ങളാണിത്. തൃശ്ശൂർ ജില്ലയിലാണ് ഡിസ്റ്റിലറി സ്ഥാപിക്കുന്നതെന്നാണ് അപേക്ഷയിൽ പറയുന്നതെങ്കിലും ഡിസ്റ്റിലറി സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇവർ നൽകിയിട്ടില്ല. ഗോവയിൽ ഡിസ്റ്റിലറി നടത്തി മുൻപരിചയമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഇത്തരമൊരു ഡിസ്റ്റിലറി ഉണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2Qr7Xgc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages