രാജ്കോട്ട്: വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധസെഞ്ചുറിയുമായി വരവറിയിച്ച് ഇന്ത്യയുടെ കൗമാര താരം പൃഥ്വി ഷാ. അരങ്ങേറ്റക്കാരന്റെ പതർച്ചകളൊന്നുമില്ലാതെയാണ് ഷായുടെ മുന്നേറ്റം. തുടക്കത്തിൽ തന്നെ യഥേഷ്ടം ബൗണ്ടറികൾ കണ്ടെത്തിയ ഷാ, ഏകദിന ശൈലിയിലാണ് മുന്നേറുന്നത്. 56 പന്തിലാണ് ഷാ തന്റെ ആദ്യ അർധസെഞ്ചുറി നേടിയത്. അതേസമയം ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ലോകേഷ് രാഹുലിന്റെ വിക്കറ്റോടെയാണ് ഇന്ത്യൻ ഇന്നിങ്സ് ആരംഭിച്ചത്. ഷാനൻ ഗബ്രയേലാണ് രാഹുലിനെ പുറത്താക്കിയത്. വെറും നാലു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ റണ്ണൊന്നുമെടുക്കാനാകാതെ ഗബ്രിയേലിന്റെ പന്തിൽ രാഹുൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലാണ്. 66 റൺസുമായി ഷായും 48 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. പൂജാരയ്ക്കൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടിലും ഷാ പങ്കാളിയായി. And, here comes the first Test FIFTY for the debutant @PrithviShaw 👏👏 Live - https://t.co/RfrOR7MGDV #INDvWI pic.twitter.com/smDS2226bA — BCCI (@BCCI) October 4, 2018 ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 293-ാം താരമാണ് ഷാ. Content Highlights: india vs west 1st test in rajkot
from mathrubhumi.latestnews.rssfeed https://ift.tt/2O2ZDXx
via
IFTTT
No comments:
Post a Comment