കണ്ണൂർ: മീത്തൽ കുന്നോത്തുപറമ്പിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. ഓഫീസിലെ ഉപകരണങ്ങൾ കത്തിനശിച്ചു. അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. മീത്തലെ കുന്നോത്തുപറമ്പിലെ കോൺഗ്രസിന്റെ ഓഫീസ് ആയി പ്രവർത്തിക്കുന്ന വി. അശോകൻ സ്മാരകത്തിനാണ് തീയിട്ടത്. രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നില തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്. സമീപകാലങ്ങളിൽ സംഘർഷങ്ങളൊന്നും ഉണ്ടാകാത്ത മേഖലയാണിത്. സിപിഎം നേതാക്കൾ നേരിട്ട് സ്ഥലത്തെത്തുകയും തങ്ങൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2EQuWk5
via
IFTTT
No comments:
Post a Comment