തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്നു. വാഹനങ്ങൾ തീയിട്ട് നശിപ്പിക്കാൻ ഉപയോഗിച്ചത് പെട്രോൾ ആണെന്ന് സ്ഥിരീകരിച്ചു. ഫോറൻസിക് സംഘത്തിന്റേതാണ് സ്ഥിരീകരണം. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ സുരക്ഷയ്ക്കായിസംസ്ഥാന സർക്കാർ ഗൺമാനെ നിയമിച്ചു. അതിക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.കേസുമായി ബന്ധപ്പെട്ട് സന്ദീപാനന്ദഗിരി ഇന്ന് പോലീസിന് മൊഴി നൽകും. കൂടുതൽ വിവരങ്ങൾ തനിക്ക് പറയാനുണ്ടെന്ന് സന്ദീപാനന്ദഗിരി പറഞ്ഞ സാഹചര്യത്തിലാണ് വിശദമായ മൊഴി രേഖപ്പെടുത്താനുള്ള പോലീസിന്റെനീക്കം.
from mathrubhumi.latestnews.rssfeed https://ift.tt/2qg9WsV
via
IFTTT
No comments:
Post a Comment