ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍പ്രസിഡന്റ് കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍പ്രസിഡന്റ് കൊടക്കാട് ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

പയ്യോളി: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമരക്കാരിലൊരാളായിരുന്ന കൊടക്കാട് ശ്രീധരൻ(72)അന്തരിച്ചു. കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ തിങ്കളാഴ്ചപുലർച്ചെയായിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി രോഗബാധിതനായിരുന്നു. ദീർഘകാലത്തെ അധ്യാപക ജീവിതത്തിനു ശേഷം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എ.ഇ.ഒ. ആയാണ് റിട്ടയർ ചെയ്തത്. രസതന്ത്രാധ്യാപകൻ, പരിഷത്തിന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ബാലവേദി, പ്രസിദ്ധീകരണ സമിതി, കലാവിഭാഗം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ച കൊടക്കാട് ശ്രീധരൻ, കൊടക്കാട് മാഷ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന അദ്ദേഹം നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഡോ.കെ.ജി. അടിയോടി, എം. അച്യുതൻ, ആർ.വി.ജി. മേനോൻ, പാപ്പൂട്ടി എന്നിവർക്കൊപ്പം ശാസ്ത്രസാഹിത്യപരിഷത്ത് കെട്ടിപ്പടുക്കുന്നതിലും അതിന്റെ വളർച്ചയിലും നിസ്തുല സംഭാവന നൽകിയ ശ്രീധരൻ മാഷ് 98 മുതൽ 2001 വരെ പയ്യോളി ഗവ ഹൈസ്ക്കൂൾ അധ്യാപകനായിരുന്നു. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് പയ്യോളി-പേരാമ്പ്ര റോഡ് നെല്ലേരി മാണിക്കോട്ട് സ്റ്റോപ്പിനടുത്തുള്ള വീട്ടുവളപ്പിൽ നടക്കും. ഭാര്യ പ്രേമ. നിബേഷ്(ആസ്ട്രേലിയ), ശ്രീമേഷ്(സൗദി അറേബ്യ), ശ്രീലത (ബംഗളൂരു) എന്നിവർ മക്കളാണ്. മരുമക്കൾ നീതു, മീര, രാജീവൻ.


from mathrubhumi.latestnews.rssfeed https://ift.tt/2qg6COg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages